സിറിയന്‍ വിമാനത്താവളത്തില്‍ മിസൈല്‍ ആക്രമണം; 2 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

സിറിയന്‍ വിമാനത്താവളത്തില്‍ നടന്ന മിസൈല്‍ ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ വിമാനത്താവളത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. പ്രാദേശിക സമയം പുലര്‍ച്ചെ 2 മണിക്കാണ് വിമാനത്താവളത്തില്‍ ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നില്‍ ഇസ്രേയല്‍ എന്ന് സിറിയ ആരോപിച്ചു.

ആക്രമണത്തില്‍ വിമാനത്താവളത്തിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു. വിമാനത്താളത്തിലെ 2 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. 7 മാസത്തിനിടെ രണ്ടാം തവണയാണ് വിമാനത്താവളത്തില്‍ മിസൈല്‍ പതിക്കുന്നത്.

മുമ്പ് നടന്ന ആക്രമണം ദമാക്കസ് വിമാനത്താവളത്തില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ പത്തിനായിരുന്നു. സിറിയയുടെമേല്‍ ഇസ്രായേല്‍ നടത്തുന്ന കടന്നുകയറ്റത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി വിലയിരുത്തുകയാണ് ഈ മിസൈല്‍ ആക്രമണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News