നോട്ടു നിരോധനം ശരി വെച്ച് സുപ്രിം കോടതി; വിയോജിച്ച് ജസ്റ്റിസ് നാഗരത്ന

നോട്ട് നിരോധനം ശരി വെച്ച് സുപ്രീം കോടതി. നോട്ട് നിരോധനം ശരിയെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു.കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ഭിന്നവിധികളാണ് സുപ്രീംകോടതിയില്‍ നിന്ന് പുറത്ത് വന്നത്. ജസ്റ്റിസ് ബി ആര്‍ ഗവായ് നോട്ടുനിരോധനത്തെ പിന്തുണച്ചപ്പോള്‍ ജസ്റ്റിസ് ബി വി നാഗരത്‌ന ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്.6 കാര്യങ്ങളാണ് കോടതിയുടെ പരിഗണനയില്‍ വന്നത് എന്ന് നോട്ടുനിരോധനം ശരിവെച്ചു കൊണ്ട് ജസ്റ്റിസ് ബി ആര്‍ ഗവായ് പറഞ്ഞു.

അസംബന്ധത്തിലേക്ക് നയിക്കുന്ന വ്യാഖ്യാനം ഒഴിവാക്കണം എന്നും വ്യാഖ്യാനിക്കുമ്പോള്‍ നിയമത്തിന്റെ ഉദ്ദേശ്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട് എന്നും വിധി പുറപ്പെടുവിക്കുന്നതിനിടെ ജസ്റ്റിസ് ബി ആര്‍ ഗവായ് പറഞ്ഞു. സാമ്പത്തിക നയത്തിന്റെ കാര്യങ്ങളില്‍ വലിയ സംയമനം പാലിക്കേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ നോട്ടുനിരോധനം റദ്ദാക്കാനാകില്ല എന്നാണ് ബി ആര്‍ ഗവായിയുടെ വിധിന്യായം.

ആര്‍ബിഐ നിയമത്തിലെ സെക്ഷന്‍ 26(2) പ്രകാരമുള്ള അധികാരം ബാങ്ക് നോട്ടുകളുടെ മുഴുവന്‍ ശ്രേണിയും അസാധുവാക്കാന്‍ ഉപയോഗിക്കാമെന്നും ഏതെങ്കിലും പ്രത്യേക സീരീസുകളല്ലെന്നും ബി ആര്‍ ഗവായ് വ്യക്തമാക്കി. നിരോധനം ലക്ഷ്യം നേടിയോ എന്നത് പ്രസക്തമല്ല എന്നും ബി ആര്‍ ഗവായ് പറഞ്ഞു. എന്നാല്‍ ജസ്റ്റിസ് ബിവി നാഗരത്‌ന ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ വിധിയോട് വിയോജിച്ചു.

നോട്ട് നിരോധനം നിയമനിര്‍മാണത്തിലൂടെ വേണമായിരുന്നു ബി വി നാഗരത്‌ന അഭിപ്രായപ്പെട്ടത്. വെറും 24 മണിക്കൂറിനുള്ളിലാണ് നോട്ടുനിരോധനം നടപ്പാക്കിയത്.കേന്ദ്രസര്‍ക്കാരിന് നോട്ട് നിരോധിക്കാന്‍ അധികാരമില്ലെന്ന് നാഗരത്‌ന വ്യക്തമാക്കി. ഹര്‍ജിയിലെ ഓരോ ചോദ്യത്തേയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ ജസ്റ്റിസ് ബി ആര്‍ ഗവായ് തയ്യാറാക്കിയ മറുപടിയില്‍ നിന്ന് വ്യത്യസ്തമാണ് എന്ന് നാഗരത്‌ന ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരാണ് നോട്ട് നിരോധനം നടത്തുന്നത് എങ്കില്‍ കറന്‍സി, നാണയം, നിയമപരമായ ടെന്‍ഡര്‍, വിദേശനാണ്യം എന്നിവയെക്കുറിച്ച് പറയുന്ന പട്ടിക 36 ൽ നിന്നാണ് അത്തരം അധികാരം ലഭിക്കുന്നത് എന്നും നാഗരത്‌ന ചൂണ്ടിക്കാട്ടി.എന്നാല്‍ ഭരണഘടനാബെഞ്ചിലെ മറ്റ് മൂന്ന് പേരും ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ വിധിന്യായത്തെ പിന്തുണക്കുകയായിരുന്നു.

ജസ്റ്റിസ് എസ് എ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആണ് നോട്ടുനിരോധന ഹര്‍ജികളില്‍ ശീതകാല അവധിക്ക് മുമ്പ് വാദം കേട്ടത്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, ബി വി നാഗരത്‌ന, എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്‌മണ്യന്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

കള്ളപ്പണം, ഭീകരവാദ ധനസഹായം, കള്ളപ്പണം, നികുതിവെട്ടിപ്പ് എന്നിവയ്ക്കെതിരെ പോരാടാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് നോട്ട് നിരോധനം എന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ സാമ്പത്തിക കാര്യങ്ങളിൽ ഇടപെടാൻ കോടതിക്കാകില്ല. കേന്ദ്ര സർക്കാർ നടപടിക്രമങ്ങൾ പാലിച്ചു.ലക്ഷ്യപ്രാപ്തിയിലെത്തിയോ എന്നത് പ്രസക്തമല്ല എന്നും ജസ്റ്റിസ് ബി ആർ ഗവായി വ്യക്തമാക്കി.

നോട്ട് നിരോധന നടപടിയെ ചോദ്യം ചെയ്ത് 58 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയത്. നോട്ട് നിരോധിക്കാനുള്ള തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.58 ഹർജികളാണ് പരിഗണിച്ചത്. 2016 നവംബർ 8നാണ് രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകൾ കേന്ദ്ര സർക്കാർ നിരോധിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News