മണ്ണ് കടത്തിന് കൈക്കൂലി ആവശ്യപ്പെടുന്നുവെന്ന പേരില്‍ ദൃശ്യങ്ങള്‍ പുറത്ത്. എറണാകുളം അയ്യമ്പുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ എന്ന പേരിലാണ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ജില്ലാപൊലീസ് മേധാവി നിര്‍ദേശം നല്‍കി.
മണ്ണ് കടത്തുന്നതിനായി അയ്യമ്പുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കണക്കുപറഞ്ഞ് കൈക്കൂലി വാങ്ങുന്നുവെന്ന പേരിലാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. രണ്ടു ലോഡ് മണ്ണ് കടത്താന്‍ 500 രൂപ കൈക്കൂലിയായി നല്‍കിയാല്‍ പോരെന്ന് ഉദ്യോഗസ്ഥന്‍ പറയുന്നതായി ദൃശ്യങ്ങളിലുണ്ട്. വീഡിയോ പുറത്തുവന്ന സാഹചര്യത്തില്‍ എറണാകുളം റൂറല്‍ എസ് പി അന്വേഷണത്തിന് നിര്‍ദേശം നല്‍കി.
പ്രചരിക്കുന്ന ദൃശ്യങ്ങള്‍ എന്നത്തേതാണ് എന്നതടക്കം വീഡിയോയുടെ ആധികാരികത ഉള്‍പ്പടെ പരിശോധിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. പ്രാഥമികാന്വേഷണം നടത്തിയ ശേഷം റിപ്പോര്‍ട്ട് മധ്യമേഖലാ റേഞ്ച് ഡി ഐ ജിയ്ക്ക് കൈമാറുമെന്നും എസ് പി വ്യക്തമാക്കി. കൈക്കൂലി നല്‍കിയവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here