ശശിതരൂര്‍ ചങ്ങാനാശ്ശേരിയില്‍ എന്‍എസ്എസ് ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തിൻ്റെ പേരിൽ സോഷ്യല്‍മീഡിയില്‍ നേതാക്കള്‍ തമ്മില്‍ വാക്പോര്.തരൂരിന്റെ പ്രസംഗത്തെ വിമര്‍ശിച്ച് കെസി വേണുഗോപാൽ വിഭാഗം നേതാവ് ബിനു ചുള്ളിയില്‍ ഫേസ്ബുക്കിലൂടെ രംഗത്ത് എത്തിയത്.
ശശിതരൂര്‍ ചങ്ങാനാശ്ശേരിയില്‍ എന്‍.എസ്സ് എസ്സ് ആസ്ഥാനത്ത് നടത്തിയ പ്രസംഗം അങ്ങേയറ്റം അല്‍പത്തരമായി പോയെന്നാണ് ബിനുവിൻ്റെ വിമർശനം.
ബഹുമാന്യനായ ശശിതരൂര്‍.
പെരുന്നയിലെ പ്രസംഗം അങ്ങേയറ്റം അല്‍പത്തരമായി പോയി.
രാഷ്ട്രീയ പാര്‍ട്ടിയില്‍ എന്നല്ല സമൂഹത്തിന്റെ ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അവരവരുടെ ഇടങ്ങളില്‍ മത്സരങ്ങൾ ഉണ്ടാവാറുള്ളത് സ്വഭാവികമാണ് . അത് ജാതീയമായ കുശുമ്പിന്റെ പേരിലാണ് എന്ന് തരൂരിനെ പോലെ നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റ് എന്ന് അവകാശപെടുന്ന ആള്‍ പറയുന്നത് അല്‍പത്തരമാണെന്നാണ് ബിനു ചുള്ളിയിൽ ഫേസ്ബുക്കിലൂടെ വിമർശിച്ചത്.
അതേ സമയം ബിനുവിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് പോസ്റ്റിന് കമൻ്റുമായി രംഗത്ത് വന്നിരിക്കുന്നത്.
“നാടോടുമ്പോൾ നടുവേ ഓടണം.ഇവിടെ കാര്യങ്ങൽ നിശ്ചയിക്കുന്നത് വേറെ ആളുകൾ ആണ് .പാർട്ടികൾക്ക് എന്തു നിലപാട് ആണ് ഉള്ളത്.സ്വന്തം പ്രവർത്തകനെ വിലക്കുന്നത് നിങൾ അല്ലെ .ആര് നേതൃത്വത്തിൽ വന്നാലും പാർട്ടിക്ക് ഗുണം വേണം. അല്ലേൽ പൂന്താനത്തിൻ്റെ വരികൾ തന്നെ.ചുള്ളിയിൽ അൽപം കൂടി ക്ഷമിക്കൂ ഒക്കെ നേരെ ആകും .ആക്കണം ഇല്ലേൽ നിലനിൽപ് ഇല്ല ” എന്നൊക്കെ പറഞ്ഞ് തരൂരിനെ അനുകൂലിച്ച് നിരവധി പേരാണ് കമൻറുമായി രംഗത്ത് വരുന്നത്. അതേ സമയം ചുള്ളിയിൽ പറഞ്ഞത് ശരി വെക്കുന്ന തരത്തിലും കമൻറുകൾ പോസ്റ്റിന് ലഭിക്കുന്നുണ്ട്.
ഇയാൾ പ്രസംഗം കേട്ടോ …. മന്നത്ത് പത്മനാഭൻ പറഞ്ഞ ഒരു പ്രസംഗശകലം ഉദ്ദരിച്ചു … അനേകം കാര്യങ്ങളുടെ ഇടയിൽ അതു മാത്രം എടുത്ത് പറയാൻ മാത്രം പ്രസംഗത്തിൽ ഒന്നും ഇല്ലായിരുന്നു …. ഇയാൾ പോസ്റ്റിട്ട് മഹാനാകാൻ ശ്രമിക്കേണ്ട എന്നായിരുന്നു തരൂരിനെ അനുകൂലിച്ച് വന്ന മറ്റൊരു കമൻ്റ്.
മന്നം ജയന്തി പൊതുസമ്മേളനം ഉദ്ഘാടനവേദിയിൽ മുതിർന്ന നേതാക്കളെ ഉദ്ദേശിച്ച് ഒളിയമ്പുമായി കോൺഗ്രസ് നേതാവും ലോക്സഭാംഗവുമായ ശശി തരൂർ തൊടുത്ത ഒളിയമ്പാണ് ബിനു ചുള്ളിയിലിനെ ചൊടിപ്പിച്ചത്. ഒരു നായർക്ക് മറ്റൊരു നായരെ അംഗീകരിക്കാൻ പറ്റില്ലെന്ന് മന്നം പറഞ്ഞിട്ടുണ്ട്. അദ്ദേഹം എൺപതോ നൂറോ വർഷം മുമ്പ് പറഞ്ഞ ആ കാര്യം ഇന്ന് താൻ രാഷ്ട്രീയത്തിൽ മനസിലാക്കുന്ന കാര്യമാണെന്നാണ് നൂറ്റിനാൽപ്പത്തിയാറാം മന്നം ജയന്തി സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കവേയാണ് തരൂരിൻ്റെ പരോക്ഷ പരിഹാസം.അദ്ദേഹത്തിന്റെ പരാമർശം കെസി വേണുഗോപാലും രമേശ് ചെന്നിത്തലയും വിഡി സതീശനും അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് എതിരെയുള്ള ഒളിയമ്പാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here