നോട്ട് നിരോധനത്തിന് ആര്‍ബിഐയെ തോക്ക് ചൂണ്ടിയാണ് സമ്മതിപ്പിച്ചത്: ജോണ്‍ ബ്രിട്ടാസ് എം പി

നോട്ട് നിരോധനത്തിന് ആര്‍ബിഐയെ തോക്ക് ചൂണ്ടിയാണ് സമ്മതിപ്പിച്ചതെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. നോട്ട് നിരോധനത്തിലെ സുപ്രീംകോടതി വിധി അപ്രതീക്ഷിതമല്ലെന്നും നരേന്ദ്രമോദിയെ ജനകീയ കോടതിയില്‍ വിചാരണ ചെയ്യണമെന്നും ഡോ. ടി എം തോമസ് ഐസ്‌കും പ്രതികരിച്ചു. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നായിരുന്നു ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ പ്രതികരണം.

അതേസമയം, നോട്ട് നിരോധനം ശരിയെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഭിന്നവിധികളാണ് സുപ്രീംകോടതിയില്‍ നിന്ന് പുറത്ത് വന്നത്. ജസ്റ്റിസ് ബി ആര്‍ ഗവായ് നോട്ടുനിരോധനത്തെ പിന്തുണച്ചപ്പോള്‍ ജസ്റ്റിസ് ബി വി നാഗരത്ന ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്. 6 കാര്യങ്ങളാണ് കോടതിയുടെ പരിഗണനയില്‍ വന്നത് എന്ന് നോട്ടുനിരോധനം ശരിവെച്ചു കൊണ്ട് ജസ്റ്റിസ് ബി ആര്‍ ഗവായ് പറഞ്ഞു. എന്നാല്‍ ജസ്റ്റിസ് ബിവി നാഗരത്ന ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ വിധിയോട് വിയോജിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News