കോവിഡ് പരിശോധന; നിർദേശം ആവർത്തിച്ച് ആരോഗ്യ മന്ത്രാലയം

ചൈന അടക്കമുള്ള രാജ്യങ്ങളിൽ കൊവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന നിർദേശം ആവർത്തിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം . രാജ്യത്ത് കോവിഡ് ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം നിർദേശം പുറപ്പെടുവിച്ചത് .
ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്‍,ജപ്പാന്‍, ദക്ഷിണ കൊറിയ, എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് ഒന്നാം തിയതി മുതൽ
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. യാത്രക്ക് 72 മണിക്കൂറിനു മുൻപ് കോവിഡ് പരിശോധന നടത്തുകയും അതിന്റെ ഫലം എയർ സുവിധ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുകയും വേണമെന്ന് നിർദേശം നൽകിയിരുന്നു.

ഈ നിർദേശം കൃത്യമായി പാലിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനം തടയാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവില്‍ 2 ശതമാനം അന്താരാഷ്ട്ര യാത്രികരെയാണ് കൊവിഡ് പരിശോധനക്ക് വിധേയമാക്കുന്നത്. കൂടുതല്‍ യാത്രികരെ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനുവരി പകുതിയോടെ രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചേക്കുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

മാസ്‌ക് ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News