പഞ്ചാബില്‍ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം സ്‌ഫോടകവസ്തു

പഞ്ചാബില്‍ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം സ്‌ഫോടകവസ്തു കണ്ടെത്തി. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ബോംബിന് സമാനമായ വസ്തു നിര്‍വീര്യമാക്കി. സംഭവത്തില്‍ സൈന്യം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈകുന്നേരം നാലരയോടെ ഒരു കുഴല്‍ക്കിണര്‍ പണിക്കാരനാണ് ഹെലിപാഡിനടുത്തുള്ള മാവിന്‍ തോട്ടത്തില്‍ സ്‌ഫോടകവസ്തു കണ്ടത്. ഉടന്‍ തന്നെ ഇയാള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ഈ സമയം തന്റെ വസതിയിലുണ്ടായിരുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News