കുർബാനത്തർക്കം ,സിനഡിന് മുൻപാകെ പ്രതിഷേധം നടത്തുമെന്ന് വിമത വിഭാഗം

എറണാകുളം സെന്റ് മേരീസ് ബസലിക്കയിലെ കുർബാന തർക്കത്തിൽ ജനുവരി എട്ടിന് നടക്കുന്ന സിനഡിന് മുൻപാകെ വൻ പ്രതിഷേധം നടത്തുമെന്ന് വിമത വിഭാഗം . സിനഡ് നടക്കുന്ന എല്ലാ ദിവസവും പ്രതിഷേധവും നടത്തും. സിനഡിലേക്ക് പരിഹാര പ്രതിഷേധ റാലി നടത്തുമെന്നും വിമത വിഭാഗം അറിയിച്ചു.

എറണാകുളം- അങ്കമാലി അതിരൂപതാ ആസ്ഥാന ദേവാലയമായ സെന്‍റ് മേരീസ് കത്തിഡ്രൽ ബസിലിക്കയിൽ ക്രിസ്മസ് ദിനത്തിന്റെ തലേന്നാണ് സീറോ മലബാർ സഭയിലെ ഇരു വിഭാഗക്കാരും ജനാഭിമുഖവും ഏകീകൃത രീതിയിലുള്ള കുർബാനയും നടത്തി തുടങ്ങിയത്.ഇതിനെത്തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടാവുകയും അൾത്താരയും ബലിപീഠവുമടക്കം തകർക്കുകയും ചെയ്തിരുന്നു.

ജനാഭിമുഖ കുർബാന എന്ന ആവശ്യത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്നും മാർ ആൻഡ്രൂസ് താഴത്തിന്റെ അന്വേഷണ കമ്മിഷനുമായി സഹകരിക്കില്ലെന്നും വിമത വിഭാഗം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News