ഭരണഘടനാ വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് രാജി വച്ച സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശത്തിൽ നിലപാട് വ്യക്തമാക്കി ഗവർണർ .ഇന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഗവർണർ കത്ത് കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ കത്ത് പരിശോധിച്ച ശേഷം മാത്രമേ തീരുമാനം എടുക്കൂ എന്നും അറിയിച്ചു .മുഖ്യമന്ത്രിയുടെ അപേക്ഷ രാജ്ഭവനിൽ എത്തി എന്ന അറിയിപ്പ് ലഭിച്ചു എന്നും അദ്ദേഹം സമ്മതിച്ചു. രണഘടനയെ വിമർശിച്ചു നടത്തിയ വിവാദ പ്രസംഗത്തെത്തുടർന്നുണ്ടായ കേസിൽ അന്തിമതീർപ്പ് ഉണ്ടാകാത്തതിനാൽ സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് വീണ്ടും പരിഗണിക്കുന്ന കാര്യത്തിൽ രാജ്ഭവന് വ്യക്തതകുറവുണ്ടായിരുന്നു. ഇതിൽ നിയമോപദേശം തേടിയത് താനല്ലെന്നും , വിഷയത്തിൽ നിയമോപദേശം തേടുന്നത് രാജ്ഭവനിലെ സ്വാഭാവിക നടപടി ക്രമം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി .
ഭരണഘടനയുടെ അന്തസ്സിനെ അപമാനിച്ചെന്നാണ് സജി ചെറിയാനെതിരായ കേസ്. ഇത് സാധാരണ സാഹചര്യമല്ല .ഭരണഘടനക്കെതിരായ പരാമർശത്തിൽ കഴമ്പുണ്ട് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു മുഖ്യമന്ത്രി രാജിക്ക് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിക്ക് പോലും അംഗീകരിക്കൻ കഴിയാത്ത കാര്യമായത് കൊണ്ടാണ് സജി ചെറിയാന് രാജി വെക്കേണ്ടി വന്നത് .ആ സാഹചര്യത്തിൽ ഇപ്പോൾ എന്ത് മാറ്റമാണ് ഉണ്ടായിരിക്കുന്നത് എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി നാലിന് സത്യപ്രതിജ്ഞ നടത്താനാണ് സർക്കാരിന്റെ നീക്കം . ജനുവരി നാലിന് സത്യപ്രതിജ്ഞയ്ക്ക് സമയം ചോദിച്ച് സർക്കാർ , ഗവർണർക്ക് കത്ത് നൽകിയിരുന്നു .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here