ഛത്തീസ്ഗഡിൽ ക്രിസ്ത്യൻ പള്ളികൾക്ക് നേരെ ആക്രമണം.

ഛത്തീസ്ഗഡിലെ നാരായൺപൂരിൽ ക്രിസ്ത്യൻ പള്ളിക്കു നേരെ ആൾക്കൂട്ട ആക്രമണം. നാരായൺപൂരിലെസേക്രഡ് ഹാർട്ട് ചർച്ചിന് നേരെയാണ് ആക്രമണമുണ്ടായത് . ആക്രമണത്തിൽ നാരായൺപൂർ എസ് പി സദാനന്ദ് കുമാറിന് തലയ്ക്ക് പരിക്കേറ്റു. കൂടെയുണ്ടായിരുന്ന പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
ഉച്ചയോടു കൂടെ പള്ളിക്ക് സമീപമുള്ള വിശ്വദീപ്തി വിദ്യാലയത്തിന്റെ മൈതാനത്തു ഒരു സംഘം ആളുകൾ ഒത്തു ചേരുകയും പള്ളിയും പരിസരവും അടിച്ചു തകർക്കുകയുമായിരുന്നു.സ്ഥലത്തെത്തിയ പോലീസ് ഒരു മണിക്കൂറെടുത്താണ്സ്ഥിതിഗതികൾ ശാന്തമാക്കിയത് . പള്ളിയുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ നടന്നു വരുന്നുണ്ടായിരുന്നു. നിയമപരമല്ലാത്ത മതപരിവർത്തനങ്ങളും , പള്ളികളുടെ നിർമ്മാണവും നടത്തുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം.ഇതിന്റെ ഭാഗമാണ് ഇപ്പോൾ പള്ളിക്ക് നേരെയുണ്ടായ ആക്രമണവും എന്ന് പോലീസ് പറഞ്ഞു .

ആക്രമണത്തിന് പിന്നിലുള്ളവരെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുമെന്നും ,അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു .ആക്രമണത്തിനും പ്രതിഷേധത്തിനും പിന്നിൽ ആർ എസ് എസ് ആണെന്നും ദൃക്‌സാക്ഷികൾ ആരോപിക്കുന്നുണ്ട് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News