മഞ്ജു വാര്യര്‍, ഗിന്നസ് പക്രു തുടങ്ങി എത്രയെത്ര കലാപ്രതിഭകള്‍…സ്‌കൂള്‍ കലോത്സവ ഓര്‍മ്മകള്‍ പങ്കുവെച്ച് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. കലാകേരളത്തിന്റെ കണ്ണുകളെല്ലാം കോഴിക്കോട്ടേക്ക് ആണ്. മത്സരത്തിനായി വേദികളെല്ലാം ഒരുങ്ങിക്കഴിഞ്ഞു. അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി. മത്സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കലോത്സവത്തിന് ഏതാനം മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തന്റെ കലോത്സവ ഓര്‍മകള്‍ പങ്കുവച്ചിരിക്കുകയാണ് മന്ത്രി വീണാ ജോര്‍ജ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ തന്റെ പഴയകാല കലോത്സവ ചിത്രങ്ങളോടൊപ്പമാണ് മന്ത്രി ഓര്‍മ്മകള്‍ പങ്കിട്ടിരിക്കുന്നത്.

മോണോ ആക്ടില്‍ ഒരു വര്‍ഷം സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തായിപ്പോയതും പിന്നീടുള്ള വര്‍ഷം ഒന്നാം സ്ഥാനം പിടിച്ചെടുത്തതിന്റേയും വാര്‍ത്തയടക്കമുള്ള പത്ര കട്ടിങ്ങുകളും മന്ത്രി പങ്കുവെച്ചിട്ടുണ്ട്.

കുറിപ്പിന്റെ പൂര്‍ണ രൂപം:-

ഔദ്യോഗിക പരിപാടികള്‍ക്കാണ് കോഴിക്കോട് എത്തിയത്. നഗരം സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ നിറക്കൂട്ടുകളിലേക്കിറങ്ങി കഴിഞ്ഞു. മനസില്‍ വേദികളുടേയും ലൈറ്റുകളുടേയും കാണികളുടേയും ആരവം. സ്‌കൂള്‍ യുവജനോത്സവ കാലങ്ങള്‍ ഓര്‍മ്മയില്‍ ഉണര്‍ന്നു. വീട്, പ്രിയപ്പെട്ടവര്‍ ,ഗുരുക്കന്മാര്‍, വേദികള്‍, കൂട്ടുകാര്‍, കാത്തിരിപ്പ്… എല്ലാം ഓര്‍മിപ്പിക്കുന്നു ഈ കോഴിക്കോട്.

അക്കാലത്തു ..മഞ്ജു വാര്യര്‍, ഗിന്നസ് പക്രു തുടങ്ങിയ എത്രയെത്ര കലാപ്രതിഭകള്‍… എത്ര എത്ര നിറം മങ്ങാത്ത ഓര്‍മ്മകള്‍ …

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration