പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചു; ആശ്രമമേധാവി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ട് വർഷത്തോളമായി പീഡിപ്പിച്ചിരുന്ന ആശ്രമ മേധാവി അറസ്റ്റിൽ. രാജസ്ഥാനിലെ ഭിൽവാറെ ജില്ലയിലെ ആശ്രമമേധാവി മഹന്ത് സ്വരാജ് ദാസാണ് പോലീസ് പിടിയിലായത്.

ആശ്രമത്തിൽ അമ്മയോടൊപ്പം കഴിഞ്ഞിരുന്ന പെൺകുട്ടിയെയാണ് തുടർച്ചയായി പീഡിപ്പിച്ചുപോന്നത്. ലോക്ക്ഡൌൺ കാലത്ത് ആശ്രമത്തിലെത്തിയതായിരുന്നു അമ്മയും മകളും. ആശ്രമത്തിലെ വൃത്തിയാക്കൽ അടക്കമുള്ള ജോലികൾ ചെയ്താണ് ഇരുവരും കഴിഞ്ഞിരുന്നത്. ഈ സാഹചര്യം മുതലെടുത്താണ് ആശ്രമം മേധാവി മഹന്ത് സൂരജ് ദാസ് കുട്ടിയെ പീഡിപ്പിച്ചുപോന്നിരുന്നത്.

ഡിസംബർ 28നാണ് പെൺകുട്ടി പോലീസിൽ പരാതി നൽകുന്നത്. 2020 മുതൽ പെൺകുട്ടിയെ മഹന്ത് പീഡിപ്പിച്ചിരുന്നതായാണ് മൊഴി. വഴങ്ങാതിരുന്നാൽ തന്നെ മർദ്ധിക്കുമായിരുന്നെന്നും അമ്മയെയും ഉപദ്രവിച്ചിട്ടുണ്ടെന്നും കുട്ടി മൊഴിയിൽ പറയുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News