സംസ്ഥാനത്ത് ബയോമെട്രിക് പഞ്ചിങ് ഇന്ന് മുതല്‍ കര്‍ശനം

സംസ്ഥാനത്ത് ഇന്ന് മുതല്‍ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വയംഭരണ, ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളില്‍ ബയോമെട്രിക് പഞ്ചിങ് സംവിധാനം കര്‍ശനമാകും. കളക്ടറേറ്റുകള്‍, ഡയറക്ടറേറ്റ്, വകുപ്പു മേധാവികളുടെ ഓഫീസുകള്‍ എന്നിവിടങ്ങളിലാണ് ബയോമെട്രിക് പഞ്ചിങ് ഏര്‍പ്പെടുത്തുന്നത്. അതോടൊപ്പം ഹാജര്‍ സ്പാര്‍ക്കുമായി ബന്ധപ്പെടുത്തുകയും ചെയ്യും.

കൃത്യ സമയത്ത് ഓഫീസില്‍ എത്തുകയും ഇറങ്ങുകയും ചെയ്യുന്നവര്‍ക്കും, അധികസേവനം ചെയ്യുന്നവര്‍ക്കും കൂടുതല്‍ ആനുകൂല്യം ലഭിക്കാന്‍ സംവിധാനമൊരുങ്ങും.

ഇനി മുതല്‍ ഓഫീസുകളില്‍ വൈകി എത്തുന്നവരുടെ അവധി ഓട്ടോമാറ്റിക്കായി സ്പാര്‍ക്കില്‍ രേഖപ്പെടുത്തും. ഇതിനുസരിച്ച് ശമ്പളത്തില്‍ കുറവ് വരികയും ചെയ്യും. സംസ്ഥാനത്തെ മറ്റ് എല്ലാ ഓഫീസുകളിലും മാര്‍ച്ച് 31 ന് മുമ്പായി പഞ്ചിങ് നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News