കഴിഞ്ഞ വർഷം അതിർത്തിയിൽ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ വലിയ തിരക്ക് അനുഭവപ്പെട്ടെന്ന് ഓസ്ട്രിയൻ വിദേശകാര്യമന്ത്രി അലക്‌സാണ്ടർ സ്കാല്ലെൻബെർഗ്. അഭയാർത്ഥികളെ തിരിച്ചെത്തിക്കാനുള്ള നടപടികളിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായുള്ള ചർച്ചകഴിഞ്ഞ് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘കുടിയേറ്റവും പലായനവുമല്ല വിഷയം. ഓസ്ട്രിയക്ക് അവരെയെല്ലാം ആവശ്യമുണ്ട്. എന്നാൽ അനധികൃത കുടിയേറ്റമാണ് പ്രശ്നം. ഭരണകൂടം അറിഞ്ഞുകൊണ്ടുള്ള നടപടികൾ വേണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അത് മനുഷ്യക്കടത്തുകാരെ അടിച്ചമർത്താൻ സഹായിക്കും.’; അലക്‌സാണ്ടർ സ്കാല്ലെൻബെർഗ് പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യ നല്ലൊരു സുഹൃത്താണെന്നും രാജ്യാന്തര വിഷയങ്ങളിൽ ഇന്ത്യ ഇടപെടുന്ന രീതി അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത കുടിയേറ്റക്കാരെ തിരിച്ചെത്തിക്കാനുള്ള ‘കോമ്പ്രിഹെൻസീവ് മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പാർട്ണർഷിപ്പ്’ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. കരാർ പ്രകാരം അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ ഇന്ത്യ തിരിച്ചെത്തിക്കുമെന്നും, വിദ്യാർത്ഥികളും ഗവേഷകരും അടക്കമുള്ളവർക്ക് ഓസ്ട്രിയ പ്രവേശനനടപടികൾ വേഗത്തിലാക്കുമെന്നുമാണ് ധാരണ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here