ഈ വര്‍ഷം സാമ്പത്തിക മാന്ദ്യം രൂക്ഷമാവുമെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജീവ

ഈ വര്‍ഷവും സാമ്പത്തിക മാന്ദ്യത്തിന് കുറവുണ്ടാകില്ല. മൂന്നിലൊന്ന് രാജ്യങ്ങളെയും സാമ്പത്തിക മാന്ദ്യം ബാധിക്കുമെന്ന് രാജ്യാന്തര നാണ്യനിധി മേധാവി ക്രസ്റ്റലീന ജോര്‍ജീവ പറഞ്ഞു. അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ചൈന എന്നിവിടങ്ങളിലെ സാമ്പത്തിക രംഗം വലിയ തകര്‍ച്ച നേരിടും. ഇതിന്റെ ബാക്കിപത്രമായി സാമ്പത്തിക മാന്ദ്യം പ്രതിഫലിക്കാത്ത രാജ്യങ്ങളിലെ ജനങ്ങളും കഷ്ടതകള്‍ അനുഭവിക്കുമെന്ന് ക്രിസ്റ്റലീന ജോര്‍ജീവ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷങ്ങളില്‍ സാമ്പത്തിക മാന്ദ്യം രൂക്ഷമായിട്ടുണ്ടെങ്കിലും ഈ വര്‍ഷം അതിനേക്കാള്‍ മോശം അവസ്ഥയിലാവും. യൂറോപ്പ്, ചൈന എന്നീ രാജ്യങ്ങളില്‍ സാമ്പത്തിക രംഗം പതിയെ മന്ദഗതിയിലായി തുടങ്ങിയിട്ടുണ്ടെന്നും, ഇതിന് ആനുപാതികമായി മറ്റ് രാജ്യങ്ങളിലും മാറ്റങ്ങള്‍ സംഭവിക്കുമെന്നും ഐഎംഎഫ് മേധാവി ചൂണ്ടിക്കാട്ടി. ലോകത്ത് ഭീഷണിയായി മാറിയ കൊവിഡ് വൈറസിന്റെ വ്യാപനം ഈ വര്‍ഷവും തുടരുമ്പോള്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാനാണ് സാധ്യത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News