അഴുക്ക് ചാലുകള്‍ മൂടണമെന്ന് കത്തെഴുതി വിദ്യാര്‍ത്ഥികള്‍; നടപ്പിലാക്കി മന്ത്രി മുഹമ്മദ് റിയാസ്

അഴുക്ക് ചാലുകള്‍ മൂടണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം നടപ്പിലാക്കി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. തങ്ങള്‍ സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ അഴുക്ക് ചാലുകള്‍ ഉണ്ടെന്നും അത് മൂടിയിട്ടില്ലെന്നും വളരെ അപകടമായ സ്ഥിതിയിലാണ് അവയെന്നുമായിരുന്നു വിദ്യാര്‍ത്ഥികളുടെ കത്ത്. വിഷയത്തില്‍ മന്ത്രിയുടെ ഇടപെടല്‍ ഉടനടി ഉണ്ടാവുകയായിരുന്നു. തങ്ങളുടെ റോഡ് പുതിയതാക്കി നല്‍കിയതിനുള്ള നന്ദിയും വിദ്യാര്‍ത്ഥികള്‍ കത്തില്‍ പറയുന്നു.

കത്തിന്റെ ഉള്ളടക്കം:-

പ്രിയപ്പെട്ട മന്ത്രി മാമന്,

ഞങ്ങളുടെ റോഡ് പുതിയതാക്കി തന്നതിന് വളരെ നന്ദിയുണ്ട്. എന്നാല്‍ ഞങ്ങള്‍ സ്‌കൂളില്‍ പോകുന്ന വഴിയില്‍ ചാല് മൂടിയിട്ടില്ല. അത് വളരെ അപകടമാണ്. അത് മാത്രമല്ല, വലിയ മാവ് മുറിച്ചതിന്റെ കുറ്റി റോഡിന്റെ തൊട്ട് സൈഡില്‍ തന്നെ ഉണ്ട്, അത് മാറ്റിയിട്ടില്ല. തിരക്കേറിയ റോഡില്‍ നടക്കാനുള്ള സ്ഥലം ഇല്ല. മഴപെയ്യുമ്പോള്‍ റോഡില്‍ കൂടെ ഒഴുകുന്ന വെള്ളം ഞങ്ങളുടെ വീടിന്റെ മുറ്റത്തേക്കാണ് വരുന്നത്.

എന്ന്

നന്‍മജ, നിയത
പൊന്‍ പാറക്കല്‍ (എച്ച്)
പാലക്കാട്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News