നയന സൂര്യയുടെ മരണത്തിലെ ദുരൂഹത; നിയമ പോരാട്ടത്തിനൊരുങ്ങി കുടുംബം

കൊല്ലം ആലപ്പാട് സ്വദേശിനി യുവസംവിധായിക നയന സൂര്യയുടെ മരണത്തില്‍ നിയമ പോരാട്ടത്തിനൊരുങ്ങി കുടുംബം. സംഭവത്തില്‍ പുനരന്വേഷണം വേണമെന്ന് കുടുംബവും ഡിവൈഎഫ്‌ഐയും ആവശ്യപ്പെട്ടു. ‘  നയന സൂര്യയുടെ മരണം സ്വാഭാവിക മരണമാകാമെന്നാണ് പൊലീസ് തങ്ങളെ വിശ്വസിപ്പിച്ചത്. കടുത്ത പ്രമേഹരോഗയായിരുന്ന നയന അസുഖത്തെ തുടര്‍ന്ന് ആരും നോക്കാനില്ലാതെ മരിച്ചുവെന്നാണ് കരുതിയത്. ഇപ്പോള്‍ തങ്ങള്‍ക്ക് ചില സംശയങ്ങളുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ ദുരൂഹത സൃഷ്ടിക്കുന്നുണ്ട്’, ബന്ധുക്കള്‍ പറഞ്ഞു.

2019 ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആല്‍ത്തറയിലുള്ള വാടകവീട്ടില്‍ വച്ച് നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം സംഭവിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞ ശേഷം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ചില വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് കൊലപാതകം എന്ന സംശയം ഉയരുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്ത് ശക്തമായി ഞെരിഞ്ഞിരുന്നു എന്നും അടിവയറ്റില്‍ ചവിട്ടേറ്റ പാടുള്ളതായും പറയുന്നു. ഡിവൈഎഫ്‌ഐ ആലപ്പാട് ബ്ലോക്ക് കമ്മിറ്റിയും പുനരന്വഷണം ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News