കമാനം തകര്‍ന്ന് ഓട്ടോക്ക് മുകളില്‍ വീണു; രണ്ടുപേർക്ക് പരുക്ക്

തൃശ്ശൂരിൽ പന്തല്‍ കമാനം തകര്‍ന്ന് ഓട്ടോറിക്ഷയ്ക്കു മേല്‍ വീണ് രണ്ട് പേര്‍ക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ അവിണിശേരി സ്വദേശി ജോണി, കാവീട് സ്വദേശിനി മേഴ്‌സി എന്നിവരെ പരിക്കുകളോടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ തൃശൂര്‍ ഷോപ്പിംഗ് ഫെസ്റ്റിവെലിന്റെ ഭാഗമായി നിര്‍മിച്ചിരുന്ന ഇരുമ്പ്കാലുകള്‍ കൊണ്ടുള്ള പന്തല്‍ കമാനങ്ങളാണ് തകര്‍ന്നു വീണത്.

ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനായി നിർമ്മിച്ചതായിരുന്നു പന്തലുകള്‍. കുഴിയെടുക്കാതെ പരസ്പരം ബന്ധിപ്പിച്ചുള്ള ഉറപ്പില്‍ നിറുത്തിയിരുന്ന കാലുകള്‍ ശക്തമായ കാറ്റില്‍ തകര്‍ന്നു വീഴുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News