കോഴിക്കോട്ട് കലാരവത്തിന്റെ വേരിറങ്ങി…ഇനി കല കലക്കും

കോഴിക്കോട്ട് ഇനി സ്വപ്‌നങ്ങള്‍ പെയ്തിറങ്ങും നാളുകള്‍. കലാരവത്തിന് തുടക്കംകുറിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ 61ാംമത് സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്തു. മഹാമാരിയുടെ കാലത്തിനിപ്പുറം കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ മടങ്ങി വരവിന്റെ തുടക്കമാവട്ടെ ഈ മേളയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ജില്ലയിലേക്ക് സംസ്ഥാന കലോത്സവം വിരുന്നെത്തുന്നത് എട്ടാം തവണയാണ്. ഈ വിരുന്നിനെ കോഴിക്കോട് എല്ലാതരത്തിലും വരവേറ്റിരിക്കുകയാണ്. ഉദ്ഘാടന ചടങ്ങില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാരായ വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, എംഎല്‍എമാര്‍ എന്നിവര്‍ പങ്കെടുത്തു. മുഖ്യാതിഥിയായി അഭിനേത്രി ആശാ ശരത് സന്നിഹിതയായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here