മാറുന്ന കാലത്തിന്റെ കണ്ണാടിയാവുകയാണ് കലോത്സവം

മാറുന്ന കാലത്തിന്റെ കണ്ണാടിയാവുകയാണ് സ്‌കൂള്‍ കലോത്സവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിജയിക്കല്‍ അല്ല പങ്കെടുക്കലാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. കലോത്സവം വൈവിധ്യങ്ങളുടെ പരിച്ഛേദമാണ്. അന്യം നിന്നു പോകുന്ന കലകള്‍ സംരക്ഷിക്കാന്‍ മേളയ്ക്ക് കഴിയും. വാണിജ്യവത്കരണത്തില്‍ കലകളുടെ പല മൂല്യങ്ങളും ഇല്ലാതായി. ജാതിക്കും മതത്തിനും അതീതമാണ് കല. കുട്ടികള്‍ മുതിര്‍ന്നവര്‍ക്ക് മാതൃകയാവണം. സ്‌നേഹം കൊണ്ട് എല്ലാവരെയും ഒരുമിപ്പിക്കണമെന്നും കലയെ കാരുണ്യത്തിനുള്ള ഉപാധിയാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, രക്ഷിതാക്കള്‍ അനാവശ്യമായി മത്സരപ്രവണത കാണിക്കുന്നെന്ന് പരാതി ഉയര്‍ന്നു വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ പ്രകടനത്തില്‍ സന്തോഷിക്കാനാണ് രക്ഷിതാക്കള്‍ക്ക് കഴിയേണ്ടത്. കുട്ടികള്‍ അവരുടെ സര്‍ഗ്ഗവാസനകള്‍ അവതരിപ്പിക്കട്ടെ. അത് കണ്ട് രക്ഷിതാക്കളുടെ മനം കുളിര്‍ക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാമാരിയുടെ കാലത്ത് നിയന്ത്രണങ്ങളോടും കൂടിയാണ് എല്ലാ കൂട്ടായ്മകളും അരങ്ങേറിയത്. കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ മടങ്ങി വരവിന്റെ തുടക്കമാവട്ടെ ഈ മേളയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 61-ാമത് സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News