ആരാധകര്‍ ഞെട്ടി; വമ്പന്‍ മേക്ക് ഓവറില്‍ നിവിന്‍

മലയാളത്തിന്റെ യൂത്ത് ഐക്കണായി ഞൊടിയിടയില്‍ വളര്‍ന്ന താരമാണ് നിവിന്‍ പോളി. എന്നാല്‍, തടിവെച്ചുവെന്ന പേരില്‍ ഏറെ സൈബര്‍ അറ്റാക്ക് താരത്തിന് നേരെയുണ്ടായിരുന്നു.  ഇതെല്ലാം കാറ്റില്‍ പറത്തുകയാണ് ഇപ്പോള്‍ നിവിന്റേതായി പുറത്തുവന്നിരിക്കുന്ന പുത്തന്‍ചിത്രങ്ങള്‍. തടികുറച്ച് ആ പഴയ ലുക്കിലാണ് നിവിന്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്.

അജു വര്‍ഗീസ് ഉള്‍പ്പടെയുള്ളവര്‍ താരത്തിന്റെ മേക്ക് ഓവര്‍ ലുക്ക് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രിയ താരത്തിന്റെ മേക്കോവര്‍ ആരാധകരും ആഘോഷമാക്കിക്കഴിഞ്ഞു. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായാണ് ഈ ട്രാന്‍സ്ഫര്‍മേഷന്‍ എന്നാണ് സൂചന. ചിത്രത്തിന് രസകരമായ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

ഒരുപിടി പ്രോജക്റ്റുകളാണ് നിവിന്റേതായി ഇനി വരാനിരിക്കുന്നത്. വിനയ് ഗോവിന്ദിന്റെ താരം, ഹനീഫ് അദേനി പ്രോജക്ട് എന്നിവയാണ് പുതിയ സിനിമകള്‍. വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ദളപതി 67ലും നിവിന്‍ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News