ഇനി ഓര്‍മ്മകള്‍ ബാക്കി;പെലെ മടങ്ങുന്നു

ഓര്‍മകള്‍ ബാക്കിയാക്കി ഫുട്ബോള്‍ ഇതിഹാസം പെലെ മടങ്ങുന്നു. ഇന്നാണ് സംസ്‌കാരം. പെലെ കളിച്ചുവളര്‍ന്ന സാന്റോസ് ക്ലബ്ബിന്റെ സ്റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. കളിക്കാരും ആരാധകരും അര്‍ബാനോ കാര്‍ദീറ സ്റ്റേഡിയത്തിലേക്ക് ഒഴുകുന്നു. മൈതാനമധ്യത്തില്‍ പൂക്കള്‍ വിരിച്ച മഞ്ചലില്‍ കണ്ണടച്ച് പെലെ. കുടുംബാംഗങ്ങളും സുഹൃത്തുക്കളും കണ്ണീരോടെ ആദരമര്‍പ്പിക്കുന്നു.

നൂറുവയസ്സുള്ള അമ്മ സെലെസ്റ്റി മകനെ അവസാനമായി കാണാനെത്തി. ഭാര്യ മാര്‍ഷ്യ അവോകി വിങ്ങിപ്പൊട്ടി. ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോ അവരെ ആശ്വസിപ്പിച്ചു. എല്ലാ രാജ്യങ്ങളും ഒരു സ്റ്റേഡിയത്തിന് പെലെയുടെ പേരിടണമെന്ന് ഇന്‍ഫാന്റിനോ അഭ്യര്‍ഥിച്ചു. കാണാനെത്തുന്നവരുടെ നിര സ്റ്റേഡിയത്തിന് പുറത്ത് കിലോമീറ്ററുകളോളം നീണ്ടു. പൂക്കളും ജേഴ്സിയുമായാണ് കാത്തുനില്‍പ്പ്.

ഇന്നലെ രാവിലെയാണ് സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍നിന്ന് മൃതദേഹം സാന്റോസിലെത്തിച്ചത്. സംസ്‌കാരച്ചടങ്ങില്‍ കുടുംബാംഗങ്ങള്‍ക്കുമാത്രമാണ് പ്രവേശനം. സാന്റോസിലെ മെമ്മോറിയല്‍ നെക്രോപോള്‍ എകുമെനികലിലാണ് സംസ്‌കാരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News