കല്യാണത്തിനെത്തിയ പെണ്‍കുട്ടിയുടെ മുടി മുറിച്ചു

കല്യാണം കൂടാനെത്തിയ പെണ്‍കുട്ടിയുടെ നീണ്ട മുടി ഓഡിറ്റോറിയത്തിലെ തിക്കിനും തിരക്കിനുമിടയില്‍ ആരോ മുറിച്ചുമാറ്റി. വിചിത്ര സംഭവത്തെക്കുറിച്ച് അന്വേഷിക്കാനൊരുങ്ങുകയാണ് പൊലീസ്.

കല്യാണം കഴിഞ്ഞ് അമ്മയോടൊപ്പം പെണ്‍കുട്ടി തിരികെ വീട്ടിലെത്തിയപ്പോഴാണ് തന്റെ 20 സെന്റിമീറ്ററിലധികം മുടി നഷ്ടപ്പെട്ടതായി മനസ്സിലായത്. കരിവെള്ളൂര്‍ സ്വദേശിയും ബിരുദവിദ്യാര്‍ഥിയുമായ 20-കാരിയുടെ മുടിയാണ് മുറിച്ചുമാറ്റിയത്.

കഴിഞ്ഞ ശനിയാഴ്ച ആണൂരിലെ ഓഡിറ്റോറിയത്തിലായിരുന്നു സംഭവം നടന്നത്. പെണ്‍കുട്ടിയും അമ്മയും ഒരുമിച്ചാണ് കല്യാണത്തിന് പോയത്. മുടി നഷ്ടപ്പെട്ടതിലുള്ള സങ്കടത്തിലും ഞെട്ടലിലുമാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍.

ഭക്ഷണശാലയിലേക്ക് കടക്കാന്‍ നല്ല തിരക്കുണ്ടായിരുന്നു. അതിനിടയിലാകാം സംഭവം നടന്നതെന്നാണ് അനുമാനം. അച്ഛനും മകളും തിരികെ ഓഡിറ്റോറിയത്തില്‍ എത്തി അന്വേഷിച്ചപ്പോള്‍, ഭക്ഷണശാലയുടെ അരികെ അല്‍പ്പം മുടി വീണുകിടക്കുന്നത് കണ്ടു.

അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സി.സി.ടി.വി. പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ഓഡിറ്റോറിയം അധികൃതര്‍ പറഞ്ഞത്. രക്ഷിതാക്കള്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News