ബിജെപി നാളെ ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കും

സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് ബിജെപി നാളെ സംസ്ഥാനത്ത് ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കും.തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന പരിപാടി പ്രകാശ് ജാവദ്ക്കർ എംപി ഉദ്ഘാടനം ചെയ്യും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, മുൻ സംസ്ഥാന അധ്യക്ഷൻമാരായ കുമ്മനം രാജശേഖരൻ, പികെ കൃഷ്ണദാസ് എന്നിവർ പങ്കെടുക്കും.

അതസമയം സജി ചെറിയാന്‍ നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. നാളെ വൈകിട്ട് നാല് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.ഗവര്‍ണര്‍ അനുമതിക്കത്ത് സര്‍ക്കാരിന് നല്‍കി. രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.
മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. നിയമോപദേശം സജി ചെറിയാന് അനുകൂലമായി. സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെയാണ് ഗവര്‍ണര്‍ വഴങ്ങിയത്.

ആറുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക് തിരികെയെത്തുന്നത്. നേരത്തെ വഹിച്ചിരുന്ന വകുപ്പുകള്‍ തന്നെയാകും സജി ചെറിയാന് ലഭിക്കുക എന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News