ഒഡീഷയിൽ ദുരൂഹത നിറച്ച് വീണ്ടും റഷ്യക്കാരൻ്റെ മരണം

ഒഡീഷയില്‍ ദുരൂഹത പടര്‍ത്തി റഷ്യൻ പൗരൻമാരുടെ മരണങ്ങൾ. 15 ദിവസത്തിനിടെ മൂന്നാമത്തെ മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്. ജഗത്സിംഗ്പുര്‍ ജില്ലയിലെ പാരാദിപ് തുറമുഖത്താണ് റഷ്യക്കാരന്‍ മില്യാകോവ് സെര്‍ജിയെ നങ്കൂരമിട്ട കപ്പലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

51 വയസുള്ള മില്യാകോവ് സെര്‍ജി, എംബി അല്‍ദ്‌നാ കപ്പലിലെ ചീഫ് എന്‍ജിനീയറാണ്. മുംബൈയില്‍നിന്നു ബംഗ്ലദേശിലെ ചിറ്റഗോങ്ങിലേക്കുള്ള യാത്രയ്ക്കിടെയാണു കപ്പല്‍ ഇവിടെ നങ്കൂരമിട്ടത്. മരണകാരണത്തെപ്പറ്റി വ്യക്തതയില്ലെന്നും പൊലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചതായി തുറമുഖ ചെയര്‍മാന്‍ പിഎല്‍ ഹരാനന്ദ് അറിയിച്ചു.

റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ്റെ വിമര്‍ശകനായ റഷ്യൻ പാർലമെൻ്റ് അംഗം എംപി പാവല്‍ ആന്റോവിനെയും സഹയാത്രികന്‍ വ്ലാഡിമിർ ബിഡെനോവിനെയും ഒഡീഷയിലെ ഹോട്ടലില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ബിഡെനോവിനെ ഡിസംബര്‍ 22ന് ഹോട്ടൽ മുറിയിൽ മരിച്ച നിലയിലും ആന്റോവിനെ ഡിസംബര്‍ 24ന് ഹോട്ടലിന്റെ മൂന്നാം നിലയില്‍നിന്നു വീണു മരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration