ചെറിയ പ്രശ്‌നങ്ങളായ റോഡിനെയും അഴുക്കുചാലിനെയും കുറിച്ച് സംസാരിക്കാതെ ലൗ ജിഹാദില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കര്‍ണാടക ബിജെപി എം പി നളീന്‍ കുമാര്‍ കത്തീല്‍. റോഡ് പൊട്ടിയതും റോഡില്ലാത്തതും അഴുക്കുചാലില്ലാത്തതും നിസാരപ്രശ്‌നങ്ങള്‍ മാത്രമാണ്. അതൊന്നും കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന വിഷയങ്ങളല്ല. മക്കളുടെ ഭാവിയെക്കുറിച്ചാണ് ചിന്തിക്കുന്നതെങ്കില്‍ സംസാരിക്കേണ്ടത് ലൗ ജിഹാദിനെക്കുറിച്ചാണ്. ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ കൂടിയാണ് നളീന്‍ കത്തീല്‍.
ലൗ ജിഹാദിനെ തടയാന്‍് ബിജെപിയെ പിന്തുണക്കണമെന്നും കര്‍ണാടക സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നത്.
വിദ്വേഷ പരാമര്‍ശം നടത്തിയ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ കേസില്‍ ഇന്ന് സുപ്രീംകോടതി വിധി പറഞ്ഞിരുന്നു. രാജ്യത്ത് ഇത്തരത്തില്‍ നിരവധി കേസുകളാണ് ഇത്തരത്തില്‍ വിദ്വേഷപരാമര്‍ശങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട് കോടതിക്ക് മുമ്പാകെയുള്ളത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here