ബാലികയ്ക്ക് നേരെ ലൈംഗിക അതിക്രമം; വയോധികന് 8 വര്‍ഷം കഠിന തടവും പിഴയും

തൃശ്ശൂരില്‍ ബാലികയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ വയോധികന് പോക്‌സോ നിയമ പ്രകാരം 8 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 60 വയസ്സുകാരന്‍ ചേലക്കര പാത്തുക്കുടി മൂസ്സയെയാണ് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്.

2021ലാണ് കേസിന്നാസ്പദമായ സംഭവം നടന്നത്. ബാലികയെ പീഡിപ്പിച്ച പ്രതി ഭീഷണിപ്പെടുത്തി വീണ്ടും പീഡനം ആവര്‍ത്തിക്കുകയാണ് ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ. പി. അജയ് കുമാര്‍ കോടതിയില്‍ ഹാജരായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News