ദില്ലിയിൽ വാഹനാപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ട യുവതിയുടെ സംസ്കാരം ഇന്ന് നടക്കും.കനത്ത സുരക്ഷയിലായിരിക്കും പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കുക. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പെൺകുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
എന്നാൽ പെൺകുട്ടി ലൈംഗീക അതിക്രമത്തിന് ഇരയായിട്ടില്ലെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണകാരണം രക്തസ്രാവവും തലയിൽ ഉൾപ്പെടെയുണ്ടായ പരുക്കുകളുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
സുൽത്താൻ പുരിയിൽ ദാരുണമായി കൊല്ലപ്പെട്ട പെൺകുട്ടിക്കൊപ്പം വാഹനത്തിൽ സഞ്ചരിച്ച സുഹൃത്തിന്റെ പങ്കിനെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. വാഹനം അപകടത്തിൽ പെടുന്നതിന് മുമ്പ് പെൺകുട്ടി സ്ത്രീ സുഹൃത്തുമായി വഴക്കിട്ടിരുന്നതായുള്ള മൊഴി പുറത്ത് വന്നു. ഇതിനിടെ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗീക ആക്രമണത്തിന് ഇരയായിട്ടില്ലെന്ന് കണ്ടെത്തി. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകളില്ലെന്നും തല, നട്ടെല്ല്, കൈകാലുകൾ എന്നിവയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്‌റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. 12 കിലോമീറ്ററോളമാണ് യുവാക്കൾ സഞ്ചരിച്ച കാർ പെൺകുട്ടിയെ വലിച്ചിഴച്ചത്. ശരീരത്തില്‍ വസ്ത്രം ഇല്ലാത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടി ലൈംഗികമായി ഉപദ്രവിക്കപ്പെട്ടോയെന്ന സംശയം ഉയര്‍ന്നത് ഈ സാഹചര്യത്തിലാണ്. പെൺകുട്ടി ആക്രമണത്തിന് ഇരയായിട്ടുണ്ട് എന്ന് കുടുംബവും ആരോപിച്ചിരുന്നു.
അതേസമയം, പ്രതികളിലൊരാളായ മനോജ് മിത്തൽ ബിജെപി അംഗമാണെന്നും ഈ വിവരം ദില്ലി പൊലീസും ലഫ്റ്റനന്റ് ഗവർണർ വി.കെ.സക്സേനയും മറച്ച് വെച്ചുകൊണ്ട് പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും ആം ആദ്മി പാർട്ടി ആരോപിച്ചു. സംഭവത്തിൽ ദില്ലി പോലീസ് കമ്മീഷണർ സഞ്ജയ് അറോറ ആഭ്യന്തര മന്ത്രാലയ സെക്രട്ടറിക്ക് അന്വേഷണ പുരോഗതി സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പെൺകുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. നീതി ഉറപ്പാക്കുമെന്നും കെജ് രിവാൾ പറഞ്ഞു.കേസിൽ അറസ്റ്റിലായ അഞ്ചു പേരും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here