ഓപ്പറേഷന്‍ ഹോളിഡേ: പരിശോധനയിൽ അടപ്പിച്ചത് 26 ഹോട്ടലുകൾ

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപ്പിലാക്കിയ ഓപ്പറേഷന്‍ ഹോളിഡേയുടെ ഭാഗമായി ഡിസംബര്‍ 31 വരെ ആരോഗ്യ വകുപ്പ് നടത്തിയത് 5864 പരിശോധനകളെന്ന് റിപ്പോർട്ടുകൾ. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

പരിശോധനയുടെ ഭാഗമായി 26 സ്ഥാപനങ്ങള്‍ അടപ്പിച്ചു. ക്രിസ്തുമസ് പുതുവത്സര അവധിക്കാലവുമായി ബന്ധപ്പെട്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപ്പിലാക്കിയ പ്രത്യേക പരിശോധനയിലൂടെയാണ് ഒരാഴ്ചയ്ക്കിടെ ഇത്രയും സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. എല്ലാ ജില്ലകളിലും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രത്യേക പരിശോധനകള്‍ നടത്തിയിരുന്നു. 802 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 337 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 540 സര്‍വൈലന്‍സ് സാമ്പിളുകളും ശേഖരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News