പൊങ്കല്‍ ആഘോഷത്തിനിടെ ഏറ്റുമുട്ടല്‍

തമിഴ്നാട്ടില്‍ ശിവഗംഗ ജില്ലയില്‍ പൊങ്കല്‍ ആഘോഷത്തിനിടെ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഞായറാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം നടത്തുകയാണ്.

ശിവഗംഗ ജില്ലയിലെ പഴയന്നൂരിനടുത്തുള്ള ഗ്രാമത്തിലാണ് ഒരു കൂട്ടം ആളുകള്‍ പ്രാദേശിക വിനായഗര്‍ (ഗണേഷ്) ക്ഷേത്രത്തില്‍ പൊങ്കല്‍ ചടങ്ങ് നടത്തിയത്. ഇതേ ദിവസം മറ്റൊരു വിഭാഗം പൊങ്കല്‍ ആഘോഷം നടത്താന്‍ ശ്രമിച്ചതാണ് ഭിന്നതയ്ക്ക് കാരണമായത്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ ദീര്‍ഘകാലമായി ശത്രുത നിലനില്‍ക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ആഘോഷത്തിനിടെ ഇരുവിഭാഗവും പരസ്പരം ആക്രമിക്കുന്നതിന്റെ വീഡിയോയാണ് പ്രചരിച്ചത്. പാണ്ടി, കണ്ണന്‍ എന്നീ രണ്ട് വ്യക്തികള്‍ വെവ്വേറെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പളനിപൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News