അദാനി ഉൾപ്പെടെയുള്ള സ്വകാര്യ കുത്തകകൾക്ക് സമാന്തര ലൈസൻസ് നൽകാനുള്ള നീക്കം പിൻവലിക്കണം: എളമരം കരിം

മഹാരാഷ്ട്രയിലെ വൈദ്യുതി വിതരണത്തിന് സ്വകാര്യ കമ്പിനികൾക്ക് അധികാരം നൽകുന്ന സമാന്തര ലൈസൻസ് നൽകാനുളള നീക്കത്തിൽ നിന്നും മഹാരാഷ്ട്ര സർക്കാർ പിൻമാറണമെന്ന് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി.അദാനി പവർ ഉൾപ്പെടെയുള്ള സ്വകാര്യ കമ്പനികൾക്ക് സമാന്തര ലൈസൻസ് നൽകാനുള്ള സംസ്ഥാന സർക്കാറിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ്‌ ഷിൻഡെയ്ക്ക് കത്ത് നൽകി.

നിലവിൽ സർക്കാർ അധീനതയിലുള്ള വിതരണാധികാര്യം സ്വകാര്യ കുത്തക കമ്പനികൾക്ക് വിട്ടുകൊടുക്കുന്നത്തോടെ സാധാരണ ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന വൈദ്യുതി ലഭിക്കാതാവും എന്നും എളമരം കരിം സംസ്ഥാന മുഖ്യമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി.

സർക്കാർ അധീനതയിലുളള വിതരണ മേഖലയിലേക്ക് കടന്നു കയറാൻ സ്വകാര്യ കമ്പനികളെ അനുവദിക്കുന്നതിലൂടെ സംസ്ഥാന വൈദ്യുതി ബോർഡ് നഷ്ടത്തിലാകുമെന്ന് മാത്രമല്ല സാധാരണ ഉപഭോക്താക്കൾക്ക് നിലവിൽ കുറഞ്ഞ വിലയിൽ നൽകിവരുന്ന വൈദ്യുതി ആ നിലയിൽ നൽകാൻ പറ്റാത്ത അവസ്ഥയിലെത്തും എന്നും എളമരം കരിം പറഞ്ഞു.

ഗാർഹിക ഉപഭോക്താക്കൾക്കും കർഷകർക്കും പാവപ്പെട്ടവർക്കും നൽകിവരുന്ന സബ്‌സിഡി നൽകാൻ പറ്റാതെ വരും. കൂടാതെ വൈദ്യുതി മേഖലയിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് തൊഴിലാളികളെയും എഞ്ചിനീയർമാരെയും ഈ നീക്കം പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തിൽ വൈദ്യുതി വിതരണത്തിന് സ്വകാര്യ കമ്പനികൾക്ക് സമാന്തര ലൈസൻസ് നൽകാനുള്ള നീക്കത്തിൽ നിന്നും സംസ്ഥാന സർക്കാർ എത്രയും വേഗം പിന്തിറിയണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

വൈദ്യുതി വിതരണത്തിനുള്ള അനുമതി സ്വകാര്യ കമ്പനികൾക്ക് നൽകുന്നത് വഴി ഗാർഹിക ഉപഭോക്താക്കൾക്കും കർഷകർക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും നൽകിവരുന്ന സബ്‌സിഡി നൽകാൻ പറ്റാതെ വരും. കൂടാതെ വൈദ്യുതി മേഖലയിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് തൊഴിലാളികളെയും എഞ്ചിനീയർമാരെയും ഈ നീക്കം പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തിൽ വൈദ്യുതി വിതരണത്തിന് സ്വകാര്യ കമ്പനികൾക്ക് സമാന്തര ലൈസൻസ് നൽകാനുള്ള നീക്കത്തിൽ നിന്നും സംസ്ഥാന സർക്കാർ എത്രയും വേഗം പിന്തിരിയണമെന്നും കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

അദാനി ട്രാൻസ്മിഷൻ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ അദാനി ഇലക്‌ട്രിസിറ്റി നവി മുംബൈ ലിമിറ്റഡ്, മുളുണ്ട്, ഭാണ്ഡൂപ്പ്, താനെ, നവി മുംബൈ, പൻവേൽ, ഖാർഘർ, തലോജ, ഉറാൻ എന്നിവിടങ്ങളിലേക്ക് സമാന്തര വൈദ്യുതി വിതരണ ലൈസൻസിനായി മഹാരാഷ്ട്ര ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിൽ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞു. കൂടാതെ ടൊറന്റ് പവർ, ടാറ്റാ പവർ തുടങ്ങിയ സ്വകാര്യ വൈദ്യുതി കമ്പനികളും വിതരണത്തിനായുള്ള സമാന്തര ലൈസൻസിന് ശ്രമം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.

വൈദ്യുതി വിതരണത്തിനായുള്ള സമാന്തര ലൈസൻസുകൾ നൽകി ഈ മേഖലയെ മുഴുവനായി സ്വകാര്യ കുത്തകകൾക്ക് തീറെഴുതാനുള്ള തീരുമാനത്തിനെതിരെ നാളെ മുതൽ 72 മണിക്കൂർ സൂചനാ പണിമുടക്ക്‌ പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ 86,000ലധികം വൈദ്യുതി ജീവനക്കാരെയും എഞ്ചിനിയർമാരെയും പ്രതിനിധീകരിക്കുന്ന 34 സംഘടനകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration