സിനിമാ തിയേറ്ററില്‍ പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങള്‍ വിലക്കാം; കുടിവെള്ളം സൗജന്യമായി നല്‍കണം

സിനിമാതിയേറ്ററുകളില്‍ പുറത്ത് നിന്നുള്ള ഭക്ഷണവും പാനീയങ്ങളും വിലക്കാന്‍ ഉടമകള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി. അതേസമയം, ശുദ്ധമായ കുടിവെള്ളം സൗജന്യമായി ലഭ്യമാക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. പ്രായമായവര്‍ക്കും കുഞ്ഞുങ്ങള്‍ക്കും കൊണ്ടുവരുന്ന ഭക്ഷണ-പാനീയങ്ങള്‍ തടയരുതെന്നും കോടതി വ്യക്തമാക്കി.

തിയേറ്ററുകളിലും മള്‍ട്ടിപ്ലക്സുകളിലും വരുന്നവര്‍ക്ക് ഭക്ഷണ-പാനീയങ്ങള്‍ കൊണ്ടുവരാമെന്നും അവ തടയാന്‍ പാടില്ലെന്നും ജമ്മു കശ്മീര്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തിയേറ്റര്‍ ഉടമകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ അധികാരമുണ്ടെന്ന് വ്യക്തമാക്കിയത്.

‘ സിനിമാതിയേറ്ററുകള്‍ സ്വകാര്യ സ്വത്താണ്. അവിടെ ഭക്ഷണ-പാനീയങ്ങള്‍ വില്‍ക്കുന്നതും ഉപയോഗിക്കുന്നതും സംബന്ധിച്ച നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ തിയേറ്റര്‍ ഉടമകള്‍ക്ക് അധികാരമുണ്ട്’, ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതേസമയം, തിയേറ്ററിലും മള്‍ട്ടി പ്ലക്സുകളിലും വില്‍ക്കാന്‍ വെച്ചിരിക്കുന്ന ഭക്ഷണ-പാനീയങ്ങള്‍ വാങ്ങാതിരിക്കാനുള്ള അധികാരം സിനിമ കാണാന്‍ വരുന്നവര്‍ക്കുണ്ടെന്നും പുറത്തുനിന്നുള്ള ഭക്ഷണം തിയേറ്ററുകളില്‍ കൊണ്ടുവരാന്‍ അനുവദിച്ച ഹൈക്കോടതിയുടെ നടപടി അധികാര പരിധി കടന്നുള്ളതാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News