ഗോത്രവിഭാഗങ്ങളുടെ തനത് കലകൾക്ക് അടുത്ത കലോത്സവം മുതൽ വേദിയൊരുക്കാനാവുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി.ഗോത്ര കലകൾക്ക് പ്രാതിനിധ്യമുണ്ടാവുക എന്നത് പ്രധാനമാണ്.സർക്കാർ ഇക്കാര്യം പഠിക്കുകയും ഈ മേഖലയിലെ വിദഗ്ദാഭിപ്രായം തേടുമെന്നും അദ്ദേഹം പറഞ്ഞു. കലോത്സവവേദിയിൽ കൈരളിന്യൂസിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി വി ശിവൻകുട്ടി .
ഗോത്രകലകൾ കലോത്സവത്തിന്റെ ഭാഗമാക്കണം എന്നുള്ള ചർച്ചകൾ ഇപ്പോൾ തുടങ്ങിയതല്ലെന്നും മുൻപ് തന്നെ ചർച്ചകൾ ആരംഭിച്ചതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.അടുത്ത കലോത്സവമാകുമ്പോഴേക്കും ഇതിനായി എന്തെല്ലാം ചെയ്യാൻ സാധിക്കുമെന്നുള്ള ആലോചിക്കുമെന്നും അനുഷ്ട്ടാനകലകൾ മത്സരത്തിൽ പങ്കെടുപ്പിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ വിദഗ്ദ്ധരുമായി കൂടിയാലോചിച്ച് തന്നെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here