മോദി ഉദ്ഘാടനം ചെയ്ത ട്രെയിന് നേരെ കല്ലേറ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പശ്ചിമ ബംഗാളില്‍ വന്ദേഭാരത് എക്‌സ്പ്രസിനുനേരെ കല്ലേറ്. മാല്‍ഡയിലെ കുമാര്‍ഗഞ്ച് സ്റ്റേഷന് സമീപത്ത് വെച്ചാണ് ഹൗറയിലേക്ക് പോകുകയായിരുന്ന ട്രെയിനിന് നേ’രെ കല്ലേറുണ്ടായത്. കല്ലേറിൽ ട്രെയിനിന്റെ സി 13 കോച്ചിൻ്റെ ജനൽ ചില്ലുകൾ തകർന്നു.

2022 ഡിസംബര്‍ 30 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സാന്നിധ്യത്തിൽ ഹൗറ-ന്യൂ ജയ്പാല്‍ഗുരി വന്ദേഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തത്.ഇന്ത്യയിലെ ഏഴാമത്തെ വന്ദേഭാരത് സര്‍വീസാണ് ഇത്.

കല്ലേറിൽ യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ല. സംഭവത്തില്‍ റെയില്‍വേയും സംസ്ഥാന സർക്കാറും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News