കൃത്രിമ ഗർഭധാരണം; കേന്ദ്രത്തിന് ഹൈക്കോടതിയുടെ നിർദേശം

കൃത്രിമ ഗർഭധാരണത്തിനായി നിജപ്പെടുത്തിയ പ്രായപരിധി പുന:പരിശോധിക്കാൻ കേന്ദ്രത്തിന് കേരള ഹൈക്കോടതിയുടെ നിർദേശം. കൃത്രിമ ഗർഭധാരണത്തിൻ്റെ ഭാഗമായി ചികിത്സയിലിരിക്കുന്ന പ്രായപരിധി കഴിഞ്ഞ 28 പേരുടെ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. ഇവർക്ക് ചികിത്സ പൂർത്തിയാക്കാൻ കോടതി അനുമതി നൽകി. കൃത്രിമ ഗർഭ ധാരണം ഇവർക്ക് നിക്ഷേധിക്കുന്നത് യുക്തി രഹിതവും ഏകപക്ഷീയവും അകാരണവും അവകാശ ലംഘനവുമാണെന്ന് ഹൈക്കോടതി വിലയിരുത്തി.

കൃത്രിമഗർഭധാരണ സാങ്കേതിക നിയന്ത്രണ നിയമം 2022 വകുപ്പ് 21 (ജി) പ്രകാരം കൃത്രിമ ഗർഭം ധരിക്കുന്ന ദമ്പതികളിൽ പുരുഷൻമാർക്ക് 55 ഉം സ്ത്രികൾക്ക് 50 ഉം വയസ് തികയാൻ പാടില്ലെന്ന് നിഷ്കർഷിക്കുന്നുണ്ട്. ദമ്പതികളിൽ ആർക്കെങ്കിലും ഒരാൾക്ക് ഈ പ്രായ പരിധി പൂർത്തിയായാൽ ഈ നിയമ പ്രകാരം ഇവർക്ക് കൃത്രിമ ഗർഭധാരണം നിഷേധിക്കപ്പെടുന്ന സാഹചര്യം ആണ് ഉള്ളത്. ഇത് ഭരണഘടന ഉറപ്പ് നൽകുന്ന വ്യക്തി സ്വാതന്ത്യത്തിന് എതിരാണെന്നായിരുന്നു ഹർജിക്കാരുടെ വാദം

ഹർജിക്കാരിൽ മിക്കവരും നിയമം നിഷ്കർഷിക്കുന്ന പ്രായപരിധി (പുരുഷന് 55 ഉം സ്ത്രിക്ക് 50 ഉം വയസ് ) തികയുന്നതിനു മുൻപ് തന്നെ ക്യത്യമ ഗർഭധാരണ ത്തിനായി ചികിത്സ തുടരുന്നുവരുന്നവരാണ്. ഹർജിക്കാരിൽ ചികിത്സയിൽ ഇരിക്കുന്നവർക്ക് ചികിത്സ തുടർന്ന് പൂർത്തിയാക്കുവാനും ജസ്റ്റീസ് വി ജി അരുൺ അനുമതി നൽകി.

ഇതിനു പുറമെ, പ്രായപരിധി നിഷ്കർഷിക്കുന്ന വകുപ്പ് 21 (ജി) പുനഃപരിശോധിക്കാനും, ഒപ്പം ചികിത്സ തുടരുന്നവർക്കു പ്രായപരിധിയുടെ വിലക്ക് വരാതെ അത് പൂർത്തിയാക്കുവാൻ അനുവദിക്കുന്ന ഒരു വകുപ്പ് വേണമോ എന്ന് പരിശോധിക്കുവാനും ഹൈക്കോടതി കേന്ദ്ര സർക്കാരിന് മൂന്നു മാസം സമയം നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News