ഇതിഹാസം ഇനി നിത്യനിദ്രയിലേക്ക്

ലോക ഫുട്ബോൾ പ്രേമികളെ തൻ്റെ കാലുകൊണ്ട് വിസ്മയിപ്പിച്ച ഫുട്ബോൾ ഇതിഹാസം പെലെ നിത്യനിദ്രയിലേക്ക്. ഫുട്ബോൾ ദൈവത്തിന് അന്ത്യോപചാരം അർപ്പിക്കാൻ സാന്റോസിലെ വില ബെൽമിറോ സ്റ്റേഡിയത്തിലടക്കം കണ്ണീരും പ്രാർഥനകളുമായി ആയിരങ്ങളാണ് തടിച്ചുകൂടിയത്. തനിക്കേറെ പ്രിയപ്പെട്ട സാന്റോസിലെ മണ്ണിൽ പെലെ നിത്യവിശ്രമം കൊള്ളുമ്പോൾ അദ്ദേഹത്തിൻ്റെ ഓർമകളിൽ ഫുട്ബോൾ ഇനിയും ജ്വലിക്കും.

2022 ഡിസംബർ 29നാണ് പെലെ അന്തരിച്ചത്. വൻകുടലിൽ കാൻസർ ബാധിച്ച അദ്ദേഹത്തെ വൃക്കരോഗവും അലട്ടിയതോടെ സാവോപൗലോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരുമാസമായി തീവ്രപരിചരണ ചികിത്സയിലായിരുന്നു. ലോകം പ്രാർഥനകളോടെ പെലെയുടെ തിരിച്ചുവരവിനെ പ്രതീക്ഷിച്ചെങ്കിലും എൺപത്തി രണ്ടാം വയസിൽ ഇതിഹാസതാരം ലോകത്തോട് വിടപറഞ്ഞു.

തിങ്കളാഴ്ച രാവിലെയാണ് സാവോപൗലോയിലെ ആശുപത്രിയിൽനിന്ന് 70 കിലോമീറ്റർ അകലെയുള്ള സാന്റോസിലേക്ക് പെലെയുടെ ഭൗതികശരീരം എത്തിച്ചത്. പെലെ 18 വർഷത്തോളം കളിച്ച സാന്റോസ് ക്ലബ്ബിന്റെ മൈതാനമായ വില ബെൽമിറോ മൈതാനത്തേക്ക് എത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലികളർപ്പിക്കാൻ വിശിഷ്ട വ്യക്തികളടക്കം പതിനായിരങ്ങൾ പുലർച്ചെമുതൽ എത്തിയിരുന്നു. ബ്രസീലിന് മൂന്ന് ലോകകപ്പുകൾ സമ്മാനിച്ച പെലെ തന്റെ ഫുട്ബോൾ ജീവിതത്തിൽ ഏറ്റവുമധികം കാലം കളിച്ചത് സാന്റോസിനുവേണ്ടിയാണ്. 659 മത്സരങ്ങളിൽ 643 ഗോളുകളും ഇതിഹാസ താരം സാന്റോസിനായി നേടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News