കൊച്ചി ഫിഷിംഗ് ഹാർബർ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നവീകരണ പ്രവൃത്തികൾ ഈ വർഷം അവസാനം പൂർത്തിയാക്കും

കൊച്ചി ഫിഷിംഗ് ഹാർബറിനെ അന്താരാഷ്ട്ര നിലവാരത്തിലാക്കാനുള്ള നവീകരണ പ്രവൃത്തികൾ ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി ഡോ. എൽ. മുരുകൻ. പദ്ധതിക്കായി 169 കോടി രൂപയുടെ നിക്ഷേപമാണ് വിഭാവനം ചെയ്യുന്നതെന്നും കേന്ദ്രമന്ത്രി അറിയിച്ചു.കൊച്ചിൻ ഫിഷിങ്ങ് ഹാർബർ സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

കൊച്ചിൻ ഹാർബർ നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട് പോർട്ട് ട്രസ്റ്റ് ഓഫീസിൽ ചേർന്ന അവലോകന യോഗത്തിനു ശേഷമായിരുന്നു കേന്ദ്ര മന്ത്രി എൽ മുരുകൻ ഹാർബർ സന്ദർശിച്ചത്. ഈ വർഷം ഡിസംബറോടെ കൊച്ചി ഫിഷിംഗ് ഹാർബറിനെ അന്താരാഷ്ട്ര നിലവാരത്തിലാക്കാനുള്ള നവീകരണ പ്രവർത്തികൾ പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. കൊച്ചി ഫിഷിംഗ് ഹാർബറിനു പുറമെ ചെന്നൈ, വിശാഖപട്ടണം, പരദീപ് ഹാർബറുകളുടെ നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട് ടെൻഡർ നടപടികൾ പൂർത്തിയായതായും ഡോ. മുരുകൻ പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കുക, ലാൻഡിംഗ് സെന്ററുകളുടെ വികസനം, ഡോർമിറ്ററി, റസ്‌റ്റോറന്റ്, മെഡിക്കൽ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. രാജ്യത്ത് മത്സ്യമേഖലയിൽ, കയറ്റുമതി 32 ശതമാനമായി വർധിച്ചതായും അക്വാകൾച്ചർ കയറ്റുമതിയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണെന്നും മന്ത്രി മുരുകൻ പറഞ്ഞു.ഹൈബി ഈഡൻ എംപി, കെ ജെ മാക്സി എംഎൽഎ, കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൺ ഡോ എം ബീന തുടങ്ങിയവരും മന്ത്രിയെ അനുഗമിക്കാനെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration