അവൾ കാറിനടിയിൽ കുടുങ്ങിയ വിവരം ഞങ്ങൾക്ക് അറിയാമായിരുന്നു; നിർണായക വെളിപ്പെടുത്തലുമായി സുഹൃത്ത്

ദില്ലിയിൽ കാറിനടിയിൽ കുടുങ്ങി പെൺകുട്ടി മരിച്ച സംഭവത്തിൽ വെളിപെടുത്തലുമായി പെൺകുട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത്. കാറിനടിയിൽ പെൺകുട്ടി കുടുങ്ങിയ വിവരം കാറിനുള്ളിൽ ഉണ്ടായിരുന്ന യുവാക്കൾക്ക് അറിയാമായിരുന്നു എന്ന് സുഹൃത്തായ പെൺകുട്ടിയുടെ മൊഴി. കൊല്ലപെട്ട പെൺകുട്ടി മദ്യപിച്ചിരുന്നുവെന്നും വാഹനം ഓടിക്കാൻ നിർബന്ധിച്ചുവെന്നും സുഹ്യത്ത് പറഞ്ഞു.

സ്കൂട്ടർ കാറിൽ ഇടിച്ച ശേഷം പെൺകുട്ടി വാഹനത്തിന്റെ അടിയിൽ കുടുങ്ങുകയായിരുന്നു. ഭയപെട്ടതിനെ തുടർന്നാണ് സംഭവ സ്ഥലത്ത് നിന്നും താൻ രക്ഷപെട്ടതെന്നും സുഹ്യത്തായ പെൺകുട്ടി പറഞ്ഞു. അപകടത്തിൽ ദില്ലി പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, പെൺകുട്ടിയുടെ മൃതദേഹം കനത്തസുരക്ഷയിൽ സംസ്കരിച്ചു. എന്നാൽ മകളുടെ മൃതദേഹം സംസ്കരിച്ചതു കൊണ്ട് ജനങ്ങൾ നിശബ്ദരായി ഇരിക്കില്ല എന്നും അഞ്ച് പ്രതികളെയും തൂക്കി കൊല്ലണമെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.

ഇതിനിടെ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗീക ആക്രമണത്തിന് ഇരയായിട്ടില്ലെന്ന് കണ്ടെത്തി. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകളില്ലെന്നും തല, നട്ടെല്ല്, കൈകാലുകൾ എന്നിവയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്‌റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. 12 കിലോമീറ്ററോളമാണ് യുവാക്കൾ സഞ്ചരിച്ച കാർ പെൺകുട്ടിയെ വലിച്ചിഴച്ചത്. ശരീരത്തില്‍ വസ്ത്രം ഇല്ലാത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടി ലൈംഗികമായി ഉപദ്രവിക്കപ്പെട്ടോയെന്ന സംശയം ഉയര്‍ന്നത് ഈ സാഹചര്യത്തിലാണ്. പെൺകുട്ടി ആക്രമണത്തിന് ഇരയായിട്ടുണ്ട് എന്ന് കുടുംബവും ആരോപിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News