മാളികപ്പുറത്തെ പൊട്ടിത്തെറിയിൽ തീപിടിത്തമുണ്ടായത് കതിന പൊട്ടിത്തെറിച്ചല്ലെന്ന് കളക്ടറുടെ റിപ്പോർട്ട്. പത്തനംതിട്ട ജില്ലാ കളക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. കതിന പൊട്ടിത്തെറിച്ച അല്ല തീപിടുത്തമാണ് ഉണ്ടായത് എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യഥാർത്ഥ കാരണം കണ്ടെത്താൻ രണ്ടു ദിവസത്തിനകം വീണ്ടും വിശദമായി പരിശോധന നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
രക്ഷാപ്രവർത്തന സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചുവെന്ന് കളക്ടറുടെ റിപ്പോർട്ടിലുണ്ട്. ഭാവിയിൽ അപകടം ആവർത്തിക്കാതിരിക്കാൻ കരുതൽ വേണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സർക്കാറിന് നൽകിയ പ്രാഥമിക റിപ്പോർട്ട് ഹൈക്കോടതിയിലും സമർപ്പിക്കും.കഴിഞ്ഞ ദിവസമാണ് മാളികപ്പുറത്ത് തീപിടിത്തമുണ്ടായത്. സംഭവത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കതിന നിറയ്ക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ മൂന്ന് പേരും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here