അന്താരാഷ്ട്ര മയക്കുമരുന്ന് കുറ്റവാളി കടൽ കടന്ന് തമിഴ്നാട്ടിലെത്തിയതായി സൂചന

ശ്രീലങ്കയിലെ കുപ്രസിദ്ധ അധോലോക കുറ്റവാളി മുഹമ്മജ് നജീം മുഹമ്മദ് ഇമ്രാൻ ഇന്ത്യയിൽ എത്തിയതായി സൂചന. ശ്രീലങ്കയിൽ നിന്നും കടൽമാർഗം തമിഴ്നാട്ടിലെ രാമേശ്വരത്ത് എത്തിയതായാണ് വിവരം. ശ്രീലങ്കയിലെ ജയിലിൽ നിന്നും ഇറങ്ങിയ ഇയാൾ രാമേശ്വരത്ത് ഡിസംബർ 25ന് എത്തിയെന്നാണ് സൂചന.

ഇതേതുടർന്ന് തമിഴ്നാട് പൊലീസ് കനത്ത തീരപ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കി. ഇയാൾ കേരളമുൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിലേക്ക് കടക്കാനുള്ള സാധ്യതകളുമുണ്ടെന്ന് പൊലീസ് പറഞ്ഞു. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ വേരുകളുള്ള മയക്കുമരുന്നു മാഫിയയുമായി ഇയാൾക്ക് ബന്ധമുണ്ട്.

ഇയാളെ പിടികൂടാനായി തീരപ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വേഷം മാറി സഞ്ചരിക്കുന്ന ഇയാളുടെ ചിത്രങ്ങളടക്കം പ്രദേശവാസികളിൽ എത്തിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News