കള്ളൻ കപ്പലിൽ തന്നെ; സ്വന്തം വീട്ടിൽ മോഷണം നടത്തിയയാളെ കുടുക്കി പൊലീസ്

സ്വന്തം വീട്ടില്‍ മോഷണം നടത്തിയയാൾ പൊലീസ് പിടിയിയിൽ. മലപ്പുറം സ്വദേശി അബ്ദുൾ റഷീദാണ് അറസ്റ്റിലായത്. വിരലടയാള വിദഗ്ദ്ധരുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് കള്ളൽ കപ്പലിൽ തന്നെയെന്ന് പൊലീസിന് മനസിലായത്.സ്വന്തം വീടായ പിലാശ്ശേരി വാവൂര്‍ കരിമ്പില്‍ വീട്ടില്‍നിന്ന് നാല് പവനോളം വരുന്ന സ്വര്‍ണ്ണം പ്രതി മോഷ്ടിച്ചെന്നാണ് കേസ്. ഇക്കഴിഞ്ഞ 24നായിരുന്നു സംഭവം. റഷീദിൻ്റെ സഹോദരൻ്റെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്.

എടവണ്ണപ്പാറയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വെച്ച തൊണ്ടിമുതൽ പൊലീസ് കണ്ടെടുത്തു. പലപ്പോഴായി വീട്ടില്‍ നിന്നെടുത്ത സ്വര്‍ണ്ണം പണയം വച്ച് ധൂര്‍ത്തടിച്ചത് പിടിക്കപ്പെടാതിരിക്കാനാണ് പ്രതി ഒരു മോഷണംകൂടി പ്രതി നടത്തിയത് എന്ന് പൊലീസ് പറഞ്ഞു. അതേസമയം പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്നും ഇതിന് പുറമെ മറ്റു മോഷണങ്ങള്‍ ഇയാൾ നടത്തിയിട്ടുണ്ടോയെന്നത് ഉള്‍പ്പെടെ പരിശോധിക്കുമെന്നു പൊലീസ് വ്യക്തമാക്കി.പ്രതിയെ മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News