വടകരയിൽ വ്യാപാരിയെ കൊലപ്പെടുത്തിയ കേസ്; പ്രതി 5 ദിവസത്തെ കസ്റ്റഡിയിൽ

വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് ചെയ്ത പ്രതിയെ വടകര കോടതി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. വടകര കോടതിയിൽ ഇന്നാണ് പ്രതിയെ ഹാജരാക്കിയത്. തൃശൂർ വാടാനപ്പള്ളി തൃത്തല്ലൂർ അമ്പലത്ത് വീട്ടിൽ എ എസ് മുഹമ്മദ് ഷഫീക്ക് (22)നെയാണ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നത്.

വടകര വനിതാ റോഡിലെ ഇ എ ട്രഡേഴ്‌സ് ഉടമ രാജനെയാണ് ക്രിസ്തുമസ് തലേന്ന് കടക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പൊലീസ് കസ്റ്റഡി അപേക്ഷയിൽ അഞ്ച് ദിവസം കസ്റ്റഡിയിൽ ലഭിച്ച പ്രതിയെ ബുധനാഴ്ച പൊലീസ് തെളിവെടുപ്പിനെത്തിക്കും. രാജൻ്റ കൊലപാതകത്തിനു ശേഷം നഷ്ടപ്പെട്ട സ്വർണാഭരണങ്ങളും ബൈക്കും കണ്ടെടുക്കേണ്ടതായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News