മാളികപ്പുറം അപകടത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് പത്തനംതിട്ട ജില്ലാ കളക്ടർ. സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് ഹൈക്കോടതി ദിവസം ബെഞ്ചിനും കൈമാറും.
ശബരിമല എഡിഎമ്മിന്റെയും ഫോറെൻസിക്ക് സംഘത്തിന്റെയും പ്രാഥമിക പരിശോധനകളെ അടിസ്ഥാനമാക്കിയാണ് തീപിടുത്തം റിപ്പോർട്ട് സമർപ്പിച്ചത്. തിങ്കളാഴ്ച്ച വൈകുന്നേരമുണ്ടായ അപകടം കതിന പൊട്ടിത്തെറിച്ചല്ലെന്നും വെടിമരുന്നിന് തീപിടിച്ചതാണെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. തീപിടുത്തതിന്റെ കാരണം കണ്ടെത്താൻ ശബരിമലയിലെ വെടിവഴിപാടു കേന്ദ്രങ്ങളിൽ ഫോറൻസിക് സംഘത്തിന്റെ നേതൃത്വത്തിൽ പരിശോധന നടന്നു. ഇവർ ശേഖരിച്ച സാമ്പിളുകൾ തിരുവനന്തപുരത്തെ ലാബിൽ അയച്ച് വിശദമായി പരിശോധിക്കും. എന്നാൽ അപകടത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും അട്ടിമറിയോ സുരക്ഷാവീഴ്ചയോ ഉണ്ടായിട്ടില്ലെന്നാണ് കളക്ടറുടെ പ്രാഥമിക റിപ്പോർട്ടില് പറയുന്നത്.
അതേസമയം അപടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ കഴിയുന്ന ചെങ്ങന്നൂർ സ്വദേശി എ ആർ ജയകുമാറിന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ജയകുമാറിനൊപ്പം അപടത്തിൽ പരിക്കേറ്റ അമലിന്റെയും രജീഷിന്റെയും നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here