അറിഞ്ഞിട്ടും നിർത്താതെ പോയി; ദില്ലി അപകടത്തിൽ വെളിപ്പെടുത്തലുമായി യുവതി

പുതുവത്സരദിനത്തിൽ ദില്ലിയിൽ യുവതി കാറിനടിയില്പെട്ടുമരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി അപകടസമയത് കൂടെയുണ്ടായ യുവതി. അപകടമുണ്ടായത് അറിഞ്ഞിട്ടും യുവാക്കൾ കാറോടിച്ചുപോകുകയായിരുന്നു എന്ന് യുവതി വെളിപ്പെടുത്തി.

അഞ്ജലി കാറിനടിയിൽപ്പെട്ടുവെന്ന് യുവാക്കൾക്ക് അറിവുണ്ടായിരുന്നു. എന്നിട്ടും അവർ നിർത്താതെ മൃതദേഹവും വലിച്ചിഴച്ചുകൊണ്ട് പോയി. അവൾ ഒച്ചവെച്ചിട്ടും അവർ കേൾക്കാൻ കൂട്ടാക്കാതെ വാഹനം ഓടിച്ചുവെന്നും താൻ അത് കണ്ട് പേടിച്ചിട്ടാണ് സ്ഥലത്തുനിന്ന് പോയതെന്നും യുവതി പറഞ്ഞു.

അഞ്ജലിയുടെ മരണത്തിൽ ഈ യുവതിയുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണവും നടന്നുകൊണ്ടിരിക്കുകയാണ്. വാഹനം അപകടത്തിൽപ്പെടുന്നതിന് മുമ്പ് പെൺകുട്ടി സ്ത്രീ സുഹൃത്തുമായി വഴക്കിട്ടിരുന്നതായുള്ള മൊഴി പുറത്ത് വന്നു. ഇതിനിടെ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗീക ആക്രമണത്തിന് ഇരയായിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News