ഹജ്ജ് യാത്രയ്ക്ക് ഇക്കുറി കരിപ്പൂരും

ഈ വര്‍ഷത്തെ ഹജ്ജ് യാത്രയ്ക്ക് കേരളത്തില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തയെും യും ഉള്‍പ്പെടുത്തി. 2023ലെ ഹജ്ജ് യാത്രയ്ക്കായുള്ള 5 പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ കരിപ്പൂരും ഇടംപ്പിടിക്കുകയായിരുന്നു. കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറത്തിറക്കിയ ഹജ്ജ് പോളിസി സംബന്ധിച്ച കരട് രേഖയിലാണ് കരിപ്പൂര്‍, കണ്ണൂര്‍, കൊച്ചി വിമാനത്താവളങ്ങള്‍ ഉള്‍പ്പെട്ടത്.

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്നതോടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു. 2021ലും 2022ലും കൊവിഡ് പശ്ചാത്തലത്തില്‍ ഹജ്ജ് യാത്ര ഉണ്ടായിരുന്നില്ല. 2022ല്‍ അപേക്ഷകരും പുറപ്പെടല്‍ കേന്ദ്രങ്ങളും പകുതിയില്‍ താഴെ മാത്രമായിരുന്നു. പുതുക്കിയ ഹജ്ജ് പോളിസി അപേക്ഷകള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കരട് രേഖയില്‍ ഏതാനും മിനുക്ക് പണികള്‍ ബാക്കിയുണ്ട്.

ജനുവരി രണ്ടാം വാരത്തോടെ ഹജ്ജ് അപേക്ഷ സമര്‍പ്പിക്കല്‍ ആരംഭിച്ചേക്കും. കേന്ദ്രത്തില്‍ നിന്ന് അറിയിപ്പ് ലഭിച്ചാല്‍ തുടര്‍നടപടികള്‍ക്കായി ഹജ്ജ് ഹൗസ് ഒരുങ്ങിക്കഴിഞ്ഞതായി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News