സംവിധായിക നയന സൂര്യയുടെ മരണത്തിലെ ദുരൂഹതയില്‍ കൂടുതല്‍ പരിശോധനയിലേക്ക് പൊലീസ്. ആദ്യ അന്വേഷണഘട്ടത്തിലെ രേഖകളും തുടര്‍അന്വേഷണ സാധ്യതകളും പരിശോധിക്കുന്ന എ.സി.പി ജെ കെ ദിനില്‍ ഇന്ന് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലാവും തുടര്‍നടപടിയില്‍ അന്തിമതീരുമാനം എടുക്കുക.
സംഭവത്തില്‍ പുനരന്വേഷണം വേണമെന്ന് കുടുംബവും ഡിവൈഎഫ്‌ഐയും ആവശ്യപ്പെട്ടിട്ടുണ്ട്. 2019 ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആല്‍ത്തറയിലുള്ള വാടകവീട്ടില്‍ വച്ച് നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം സംഭവിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞ ശേഷം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ചില വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് സംശയങ്ങള്‍ ഉയര്‍ന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here