അധികൃതർ ആവശ്യങ്ങൾ മുഖവിലയ്‌ക്കെടുക്കുന്നില്ല; തൃശ്ശൂരിൽ നാളെ നഴ്സുമാർ പണിമുടക്കും

തൃശ്ശൂരിൽ നാളെ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ സൂചനാ പണിമുടക്ക്. നഴ്സുമാർ മുന്നോട്ടുവെച്ച വിവിധ ആവശ്യങ്ങളിൽ അധികൃതർ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.

വേതനവർദ്ധനവ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് സൂചനാ പണിമുടക്ക്. തൃശൂര്‍ ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ച ചര്‍ച്ചയില്‍ മാനേജ്മെന്റ് പ്രതിനിധികള്‍ പങ്കെടുത്തില്ല. വിലക്കയറ്റം മൂലം നിലവിലെ വേതനം അപര്യാപ്തമായതിനാൽ ദിവസ വേതനം 1500 രൂപയാക്കണമെന്നാണ് പ്രധാന ആവശ്യം. ലേബർ നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്നും കോൺട്രാക്ട് നിയമനങ്ങൾ നിർത്തണമെന്നും സംഘടന ആവശ്യപ്പെടുന്നു.

തൃശൂര്‍ ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ച ചര്‍ച്ചയില്‍ മാനേജ്മെന്റ് പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല. പങ്കെടുത്ത മാനേജ്മെന്റുകൾ തീരുമാനങ്ങളെടുക്കാതെ മാറിനിൽക്കുകയുമാണെന്ന് സംഘടന ആരോപിച്ചു. സൂചനാ പണിമുടക്കിൽ പങ്കെടുക്കുന്ന മുഴുവന്‍ നഴ്സുമാരും അഞ്ചാം തിയ്യതി തൃശൂര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News