യാത്രക്കാരിയുടെ ദേഹത്ത് സഹയാത്രികന്‍ മൂത്രമൊഴിച്ചു; വിമാനത്തില്‍ യാത്രക്കാരന്റെ അതിക്രമം

ന്യൂയോര്‍ക്കില്‍ നിന്നും ദില്ലിക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിക്ക് നേരെ അതിക്രമം. മദ്യലഹരിയില്‍ വനിതാ യാത്രികയുടെ ദേഹത്ത് സഹയാത്രികന്‍ മൂത്രമൊഴിക്കുകയായിരുന്നു. എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ വെച്ചായിരുന്നു സംഭവം.ജീവനക്കാരോട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് യാത്രക്കാരി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന് പരാതി നല്‍കുകയും ചെയ്തു.

70 വയസ്സിനടുത്ത് പ്രായം വരുന്ന സ്ത്രീയാത്രക്കാരിയോടാണ് സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയത്.  തന്റെ വസ്ത്രങ്ങളും ബാഗും ഷൂസുമെല്ലാം മൂത്രത്തില്‍ കുതിര്‍ന്നുവെന്നും വിമാനജീവനക്കാരോട് പരാതിപ്പെട്ടിട്ടും ആദ്യം ഒരു നടപടിയും ഉണ്ടായില്ലെന്ന് യാത്രക്കാരി പറഞ്ഞു. ദില്ലിയില്‍ വിമാനമെത്തിയപ്പോള്‍ ഇയാള്‍ സ്വതന്ത്രനായി പോകുകയായിരുന്നുവെന്നും യാത്രക്കാരി പറഞ്ഞു.

നവംബര്‍ 26 നായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. അതേസമയം സംഭവത്തില്‍ പൊലീസിനും മറ്റ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും മോശമായി പെരുമാറിയ യാത്രക്കാരനെ മാറ്റിയിരുത്തുകയും, സുരക്ഷാ ഭടന്മാര്‍ക്ക് കൈമാറുകയും ചെയ്തുവെന്നും എയര്‍ ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.

യാത്രക്കാരന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനോട് എയര്‍ ഇന്ത്യ അവശ്യപ്പെട്ടു. സംഭവമുണ്ടായ ഉടന്‍ തന്നെ വിമാനജീവനക്കാര്‍ കമ്പനിയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ചുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വിവരം പൈലറ്റിനെ അറിയിച്ചുവെന്നും സീനിയര്‍ എയര്‍ലൈന്‍ കമാന്‍ഡര്‍ പറഞ്ഞു. ചെയര്‍മാന്റെ നിര്‍ദേശപ്രകാരം സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ എയര്‍ ഇന്ത്യ ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

യാത്രക്കാരിയോട് മോശമായി പെരുമാറിയ പുരുഷ യാത്രക്കാരന് യാത്രാവിലക്ക് ഏര്‍പ്പെടുത്തണെന്നും എയര്‍ ഇന്ത്യ കേന്ദ്ര വ്യോമ മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും എയര്‍ ഇന്ത്യ അറിയിച്ചു. അതേസമയം യാത്രക്കാരന്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News