ദ്രാവിഡ് ലോകകപ്പോടെ പടിയിറങ്ങിയേക്കും; ലക്ഷ്മണ്‍ പകരക്കാരനാവും

ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പോടെ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങിയേക്കും. പകരം, വിവിഎസ് ലക്ഷ്മണ്‍ പരിശീലകനാവുമെന്നാണ് റിപ്പോര്‍ട്ട്. 2023 ഏകദിന ലോകകപ്പ് വരെയാണ് രാഹുല്‍ ദ്രാവിഡിന്റെ കരാര്‍. ഇത് നീട്ടിയേക്കില്ല. ദ്രാവിഡിന്റെ അഭാവത്തില്‍ വിവിധ പരമ്പരകളില്‍ ലക്ഷ്മണ്‍ പരിശീലിപ്പിച്ചിരുന്നു.

അതേസമയം, ശ്രീലങ്കക്കെതിരായ ആദ്യ ടി-20 യില്‍ ശ്രീലങ്കയെ രണ്ട് റണ്‍സിന് പരാജയപ്പെടുത്തി. 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 20 ഓവറില്‍ 160 റണ്‍സാണ് എടുത്തത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ടീം ഇന്ത്യ 1-0ന് മുന്നിലെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News