നാളെ മന്ത്രിസഭായോഗം ചേരും

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ തീരുമാനം. നിയമസഭ ചേരുന്ന തീയതി നാളെ ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും.

നിയമസഭയുടെ ഏഴാം സമ്മേളനം പിരിയുന്നതായി ഗവര്‍ണറെ അറിയിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡിസംബര്‍ 13നായിരുന്നു സമ്മേളനം അവസാനിച്ചത്. ജനുവരിയില്‍ തന്നെ ബജറ്റ് സമ്മേളനം ചേരാനും ധാരണയായി. നിയമസഭാ സമ്മേളന തീയതി തീരുമാനിക്കാന്‍ നാളെ ഓണ്‍ലൈനായി മന്ത്രിസഭാ യോഗം ചേരും.

ഗവര്‍ണറുടെ നയപ്രഖ്യാപനം ഉണ്ടാകും. നയപ്രഖ്യാപനത്തിന് പിന്നാലെ ബജറ്റ് അവതരണം ഉണ്ടാകും. നയപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങള്‍ നേരത്തെ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. നയപ്രഖ്യാപന പ്രസംഗം തയാറാക്കാന്‍ ആവശ്യമായ വിവരങ്ങള്‍ ക്രോഡീകരിച്ച് നല്‍കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ നേരത്തെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News